രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് റിപ്പോർട്ട്; വിവാഹ സീസണില്‍ രാജ്യത്ത് പ്രതീക്ഷിക്കുന്നത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ്കുതിച്ചുയർന്ന് ഇന്ത്യയിലെ ഇന്ധന ഉപഭോ​ഗംഇന്ത്യയെ ‘താരിഫ് കിംഗ്’ എന്ന് വിളിക്കുന്ന ട്രംപ് അധികാരത്തിലേറുമ്പോൾ വ്യാപാര ബന്ധത്തിന്റെ ഭാവിയെന്ത്?കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളംപവര്‍ ഗ്രിഡ് സ്ഥിരത വര്‍ധിപ്പിക്കാന്‍ ഇന്ത്യ

ലോകത്തിലെ വന്യജീവികളുടെ എണ്ണത്തില്‍ 73% കുറവുണ്ടായതായി റിപ്പോർട്ട്

രനൂറ്റാണ്ടിനിടെ ലോകത്തെ വന്യജീവികളുടെ എണ്ണത്തില്‍ 73 ശതമാനത്തിന്റെ കുറവുണ്ടായതായി റിപ്പോർട്ട്. വേള്‍ഡ് വൈല്‍ഡ് ഫണ്ടിന്റെ ദ്വൈവാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

രണ്ടുവർഷം മുമ്പ് ഇത് 69 ശതമാനമായിരുന്നു.

ഏറ്റവും കൂടുതല്‍ കുറവുണ്ടായത് ശുദ്ധജല ആവാസവ്യസ്ഥയിലാണ്- 85%. കരയിലെ ജൈവവൈവിധ്യത്തില്‍ 69 ശതമാനവും സമുദ്രത്തില്‍ 56 ശതമാനവും കുറവുണ്ടായതായി റിപ്പോർട്ടില്‍ പറയുന്നു.

വന്യജീവി ആവാസവ്യവസ്ഥകളില്‍ മനുഷ്യ ഇടപെല്‍ അടിയന്തരമായി കുറയ്ക്കണമെന്നും ജൈവവൈവിധ്യം സംരക്ഷിക്കാൻ അടിയന്തര നടപടിവേണമെന്നും വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്.

റിപ്പോർട്ടില്‍ ഇന്ത്യയുള്‍പ്പെടുന്ന ഏഷ്യ- പെസഫിക് മേഖലയില്‍ മറ്റ് സാഹചര്യങ്ങള്‍ക്കുപുറമേ മലിനീകരണവും ജൈവവിധ്യത്തിന് ഭീഷണിയാവുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലാറ്റിൻ അമേരിക്കയിലും കരീബിയയിലുമാണ് കൂടുതല്‍ കുറവ് രേഖപ്പെടുത്തിയത്. 95% കുറവാണ് ഇവിടെ രേഖപ്പെടുത്തിയത്.

ആഫ്രിക്കയില്‍ 76 ശതമാനവും ഏഷ്യ-പെസഫിക് മേഖലയില്‍ 60 ശതമാനവുമാണ് കുറവുണ്ടായിട്ടുള്ളത്. ഇക്കാര്യത്തില്‍ താരതമ്യേന ഭേദപ്പെട്ട നിലയുള്ളത് യൂറോപ്യൻ രാജ്യങ്ങളിലാണെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

X
Top