ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

റീട്ടെയ്ല്‍ പണപ്പെരുപ്പം 5.1 ശതമാനമായി കുറയുമെന്ന് ലോകബാങ്ക് സാമ്പത്തിക വിദഗ്ധന്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപഭോക്തൃ വില സൂചിക (സിപിഐ) പണപ്പെരുപ്പം അടുത്ത സാമ്പത്തികവര്‍ഷത്തില്‍ 5.1 ശതമാനമായി കുറയുമെന്ന് ലോകബാങ്ക് സാമ്പത്തിക വിദഗ്ധന്‍ ധ്രുവ് ശര്‍മ്മ. അടുത്തവര്‍ഷത്തോടെ പണപ്പെരുപ്പം 2-6 ശതമാനം ടോളറന്‍സ് ബാന്‍ഡില്‍ വീഴുമെന്നാണ് പ്രതീക്ഷ. ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് 5.1 ശതമാനമാണ്, അദ്ദേഹം പറഞ്ഞു.

ഭക്ഷ്യവിലവര്‍ധനവാണ് ഇന്ത്യയില്‍ പണപ്പെരുപ്പമുയര്‍ത്തുന്നത്. 6.77 ശതമാനമായിരുന്നു ഒക്ടോബര്‍ മാസത്തില്‍ രാജ്യത്തെ പണപ്പെരുപ്പം. ആര്‍ബിഐ ലക്ഷ്യത്തേക്കാള്‍ നേരിയ തോതില്‍ കൂടുതല്‍.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കൂട്ടാനും ലോക ബാങ്ക് തയ്യാറായി. രാജ്യം 6.9 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ലോക ബാങ്ക് കണക്കുകൂട്ടുന്നത്. നേരത്തെയിത് 6.5 ശതമാനമായിരുന്നു.

സാമ്പത്തികപ്രവര്‍വര്‍ത്തനങ്ങള്‍ ത്വരിതപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് വളര്‍ച്ചാ അനുമാനം വര്‍ധിപ്പിച്ചത്. 2024 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 7 ല്‍ നിന്നും 6.6 ശതമാനമാക്കി കുറച്ചു

X
Top