കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

ക്യു3 പ്രഖ്യാപനത്തിന് ശേഷം ടാറ്റ മോട്ടോഴ്‌സ്‌ 8% ഉയര്‍ന്നു

വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസ ഫലത്തെ തുടര്‍ന്ന്‌ പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനിയായ ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരി വില ഇന്നലെ എട്ട്‌ ശതമാനം ഉയര്‍ന്നു.

ബുധനാഴ്‌ച 419.05 രൂപയ്‌ക്ക്‌ ക്ലോസ്‌ ചെയ്‌ത ഓഹരി ഇന്നലെ 453.30 രൂപ വരെ ഉയര്‍ന്നു. ഏഴ്‌ ത്രൈമാസങ്ങളില്‍ തുടര്‍ച്ചയായി നഷ്‌ടം നേരിട്ടതിനു ശേഷമാണ്‌ ടാറ്റാ മോട്ടോഴ്‌സ്‌ ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ ലാഭം രേഖപ്പെടുത്തിയത്‌.

2957.71 കോടി രൂപയാണ്‌ കമ്പനിയുടെ ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ ലാഭം. മുന്‍വര്‍ഷം സമാന കാലയളവില്‍ കമ്പനി 1516.4 കോടി രൂപ നഷ്‌ടമാണ്‌ നേരിട്ടിരുന്നത്‌.

കമ്പനിയുടെ പ്രവര്‍ത്തന വരുമാനത്തില്‍ 22.1 ശതമാനം വളര്‍ച്ചയുണ്ടായി. 88,488.59 കോടി രൂപയാണ്‌ വരുമാനം. മുന്‍വര്‍ഷം സമാന കാലയളവില്‍ 72,229.29 കോടി രൂപയായിരുന്നു ലാഭം. ത്രൈമാസ ഫലത്തിനു ശേഷം ആഗോള ബ്രോക്കറേജ്‌ ആയ നോമുറ ടാറ്റാ മോട്ടോഴ്‌സ്‌ വാങ്ങുക എന്ന ശുപാര്‍ശ നിലനിര്‍ത്തി. 508 രൂപയാണ്‌ ലക്ഷ്യമാക്കുന്ന വില.

എല്ലാ വിഭാഗങ്ങളിലും കമ്പനിയുടെ ലാഭം മെച്ചപ്പെട്ടതായി നോമുറ വിലയിരുത്തുന്നു. നാലാം ത്രൈമാസത്തില്‍ ജെഎല്‍ആര്‍ വില്‍പ്പന മെച്ചപ്പെടുമെന്നാണ്‌ മാനേജ്‌മെന്റ്‌ പ്രതീക്ഷിക്കുന്നത്‌.

മറ്റൊരു ആഗോള ഗവേഷണ സ്ഥാപനമായ ജെഫ്‌റീസ്‌ ടാറ്റാ മോട്ടോഴ്‌സ്‌ വാങ്ങാനുള്ള ശുപാര്‍ശയാണ്‌ നല്‍കുന്നത്‌. 565 രൂപയാണ്‌ ലക്ഷ്യമാക്കുന്ന വില.

X
Top