ആഗോള സെമികണ്ടക്ടര്‍ ഹബ്ബാകാൻ കേരളംവസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടുരാജ്യത്ത് എഥനോൾ ഉത്പാദനം കൂടി; ഇറക്കുമതി കുറയുന്നില്ലെന്ന് കണക്കുകൾരാജ്യത്തിൻറെ കടബാധ്യത ജിഡിപിയുടെ 150 ശതമാനത്തിലേക്ക് എത്തിയേക്കുമെന്ന് ക്രിസില്‍ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ; 189 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പദ്ധതി

വിവര്‍ക്ക് ഇന്ത്യയ്ക്ക് ഐപിഒ അനുമതി

മുംബൈ: വിവര്‍ക്ക് ഇന്ത്യ മാനേജ്‌മെന്റിന് ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) നടത്താനുള്ള അനുമതി സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യില്‍ നിന്നും ലഭ്യമായി. 4.37 കോടി ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍ ഫോര്‍ സെയിലായിരിക്കും ഐപിഒയില്‍ ഉള്‍പ്പെടുക.

എംബസി ബില്‍ഡ്‌കോണ്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ തങ്ങളുടെ 3.3 കോടി ഓഹരികളും വണ്‍ ഏരിയല്‍ വെ ടെനന്റ് 1.03 കോടി ഓഹരികളും ഒഎഫ്എസ് വഴി വിറ്റഴിക്കും. ആഗോള വിവര്‍ക്ക് ബ്രാന്റിന്റെ ഇന്ത്യയിലെ വിഭാഗമാണ് വിവര്‍ക്ക് ഇന്ത്യ.

2024 സെപ്റ്റംബര്‍ 30 ലെ കണക്കനുസരിച്ച്, വീവര്‍ക്ക് ഇന്ത്യയ്ക്ക് 59 പ്രവര്‍ത്തന കേന്ദ്രങ്ങളിലായി 94,440 ഡെസ്‌ക്കുകളുടെ പോര്‍ട്ട്ഫോളിയോയുണ്ട്. ഇത് 6.48 ദശലക്ഷം ചതുരശ്ര അടിയില്‍ വ്യാപിച്ചുകടക്കുന്നു.

ഫ്‌ലക്‌സിബിള്‍ വര്‍ക്ക്‌സ്‌പേസ് പ്രദാനം ചെയ്യുന്ന ഇന്ത്യയിലെ പ്രധാന കമ്പനിയാണിത്. ജിതു വിര്‍വാനി, മകന്‍ കരണ്‍ വിര്‍വാനി എന്നിവര്‍ പ്രൊമേട്ടര്‍മാരായ എംബസി ഗ്രൂപ്പാണ് ഭൂരിഭാഗം ഓഹരികളും കൈയ്യാളുന്നത്.

കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൂടിയാണ് കരണ്‍ വിര്‍വാനി.

X
Top