രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപംആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്

വെസ്റ്റേണ്‍ കാരിയേഴ്‌സ് ഐപിഒയ്ക്കായി പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ മള്‍ട്ടി-മോഡല്‍ അസറ്റ്-ലൈറ്റ് ലോജിസ്റ്റിക്‌സ് കമ്പനി, വെസ്റ്റേണ്‍ കാരിയേഴ്‌സ് (ഇന്ത്യ) ലിമിറ്റഡ്, ഐപിഒയ്ക്കായി (പ്രാരംഭ പബ്ലിക് ഓഫറിംഗ്) ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 500 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 9.33 ദശലക്ഷം ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒ.

പ്രമോട്ടര്‍ രാജേന്ദ്ര സേത്തിയ ഒഎഫ്എസ് വഴി ഓഹരികള്‍ വിറ്റഴിക്കും. 99.99 ശതമാനം ഓഹരികളും നിലവില്‍ സേത്തിയയുടെ കൈവശമാണ്. ഫ്രഷ് ഇഷ്യു വഴി സമാഹരിക്കുന്ന തുകയില്‍ 200 കോടി രൂപ കടം തിരിച്ചടയ്ക്കാനാണ് വിനിയോഗിക്കുക.

260.81 കോടി രൂപയാണ് കമ്പനിയ്ക്ക് കട ബാധ്യതകളുള്ളത്. 186 കോടി രൂപ മൂലധന ചെലവുകള്‍ക്കും വാണിജ്യവാഹനങ്ങള്‍ വാങ്ങാനും ചെലവഴിക്കും. 2022 ഡിസംബര്‍ 31 വരെ കമ്പനിക്ക് ജിപിഎസോട് കൂടിയ 400 400 ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍, 13 ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍, 400 ലധികം ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍, 27 റീച്ച് സ്റ്റാക്കറുകള്‍ എന്നിവയുണ്ട്.

ജെഎം ഫിനാന്‍ഷ്യല്‍, കോടക് മഹീന്ദ്ര കാപിറ്റല്‍ എന്നിവയാണ് ലീഡ് മാനേജേഴ്‌സ്. 2022 ഡിസംബര്‍ വരെയുള്ള 9 മാസത്തില്‍ കമ്പനിയുടെ വരുമാനം 1206.90 കോടി രൂപയാണ്. അറ്റാദായം 55.09 കോടി രൂപ.

2022 സാമ്പത്തികവര്‍ഷത്തില്‍ 1470.88 കോടി രൂപ വരുമാനവും 61.13 കോടി അറ്റാദായവും നേടി.

X
Top