
മുംബൈ: ലാവാസ കോര്‍പ്പ് പൂനെയില്‍ നിര്‍മ്മിക്കുന്ന ഹില്‍ സിറ്റി ഏറ്റെടുക്കുന്നതിനായി നടത്തുന്ന ലേല നടപടികളില്‍ നിന്നും വാലര്‍ എസ്റ്റേറ്റിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വെല്‍സ്പണ്‍ ഗ്രൂപ്പ് നാഷണല്‍ ട്രൈബ്യൂണലിനെ (എന്‍സിഎല്‍ടി) സമീപിച്ചു.
വലോര്‍ ചെയര്‍മാന്‍ വിനോദ് ഗോയങ്കയുടെ സഹോദരന്‍ പ്രമോദ് ഗോയങ്ക വായ്പകള്‍ തിരിച്ചടയ്ക്കാത്തതിന് നടപടികള്‍ നേരിടുന്ന വ്യക്തിയാണ്. കൂടാതെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള യാഷ് ജ്വല്ലറി 2014 മുതല്‍ ല്വികിഡേഷനില്‍ തുടരുന്നു.
യാഷ് ജ്വല്ലറിയ്ക്കായി വായ്പ നേടുന്നതിന് ഗോയങ്ക സഹോദരങ്ങള്‍ വ്യക്തഗത ഗ്യാരണ്ടി നല്‍കിയിട്ടുമുണ്ട്. ഇത്തരം സാഹചര്യത്തില്‍, സെക്ഷന്‍ 29 എ പ്രകാരം ലേലത്തില്‍ പങ്കെടുക്കാന്‍ ഇവര്‍ യോഗ്യരല്ല എന്നാണ് വെല്‍സ്പണിന്റെ വാദം.
എന്നാല്‍ തങ്ങള്‍ ലേല മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് വാലര്‍ വാദിച്ചു.
2006 ലാണ് ലവാസ പൂനെയില്‍ ഹില്‍സിറ്റി നിര്‍മ്മാണം തുടങ്ങിയത്. എന്നാല്‍ 2018 ല്‍ കമ്പനി പാപ്പരായി പ്രഖ്യാപിക്കപ്പെടുകയും നിര്‍മ്മാണം മുടങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പദ്ധതി കൈമാറുന്നതിന് ലേല നടപടികള്‍ തുടങ്ങിയത്.
വെല്‍സ്പണും വാലറും ലേല നടപടികളില്‍ സജീവമാണ്.