8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

വെൽസ്പൺ ഇന്ത്യയുടെ രണ്ടാം പാദ അറ്റാദായത്തിൽ വൻ ഇടിവ്

മുംബൈ: ഹോം ടെക്‌സ്‌റ്റൈൽസ് കമ്പനിയായ വെൽസ്പൺ ഇന്ത്യ ലിമിറ്റഡിന്റെ 2022 സെപ്തംബർ പാദത്തിലെ ഏകീകൃത അറ്റാദായം 95.86 ശതമാനം ഇടിഞ്ഞ് 8.33 കോടി രൂപയായി കുറഞ്ഞു. ഒരു വർഷം മുമ്പ് ജൂലൈ-സെപ്റ്റംബർ പാദത്തിൽ 201.50 കോടി രൂപയുടെ ഏകീകൃത അറ്റാദായം നേടിയതായി വെൽസ്പൺ ഇന്ത്യ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

അതേപോലെ അവലോകന പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 15.04 ശതമാനം ഇടിഞ്ഞ് 2,113.46 കോടി രൂപയായി. മുൻവർഷം ഇതേകാലയളവിൽ ഇത് 2,487.63 കോടി രൂപയായിരുന്നു. കൂടാതെ ഈ കാലയളവിലെ കമ്പനിയുടെ മൊത്തം ചെലവ് 2,122.85 കോടി രൂപയാണ്.

വെൽസ്പൺ ഇന്ത്യയുടെ ഹോം ടെക്സ്റ്റൈൽസ് വിഭാഗത്തിൽ നിന്നുള്ള വരുമാനം 2,011.41 കോടി രൂപയും ഫ്ലോറിംഗ് വിഭാഗത്തിൽ നിന്നുള്ളത് 159.59 കോടി രൂപയുമാണ്. മുംബൈ ആസ്ഥാനമായുള്ള ഒരു ടെക്‌സ്‌റ്റൈൽ കമ്പനിയാണ് വെൽസ്പൺ ഇന്ത്യ ലിമിറ്റഡ്. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തെ വലിയ ടെറി ടവൽ നിർമ്മാതാക്കളുമാണ് കമ്പനി. ഇത് 50-ലധികം രാജ്യങ്ങളിലേക്ക് അതിന്റെ ഹോം ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു.

X
Top