അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

വാരീ എനര്‍ജീസ് ഒരാഴ്‌ച കൊണ്ട്‌ ഉയര്‍ന്നത്‌ 50%

സോളാര്‍ പാനല്‍ ഉല്‍പ്പാദകരായ വാരീ എനര്‍ജീസിന്റെ ഓഹരി കഴിഞ്ഞയാഴ്‌ച ലിസ്റ്റ്‌ ചെയ്‌തതിനു ശേഷം 50 ശതമാനം ഉയര്‍ന്നു. 3743 രൂപയാണ്‌ ഇന്ന്‌ എന്‍എസ്‌ഇയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന വില. 1503 രൂപ ഇഷ്യു വിലയുണ്ടായിരുന്ന വാരീ എനര്‍ജീസ്‌ ഒക്‌ടോബര്‍ 28ന്‌ 2550 രൂപയിലാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌.

ഐപിഒ വിലയില്‍ നിന്നും 69.7 ശതമാനം പ്രീമിയത്തോടെയായിരുന്നു ലിസ്റ്റിംഗ്‌.
ലിസ്റ്റ്‌ ചെയ്‌ത ദിവസം 2300 രൂപ വരെ ഇടിഞ്ഞെങ്കിലും അതിനു ശേഷം ആറ്‌ ദിവസങ്ങള്‍ കൊണ്ട്‌ 1443 രൂപയുടെ വര്‍ധനയാണ്‌ ഈ ഓഹരിയിലുണ്ടായത്‌.

4321 കോടി രൂപ സമാഹരിക്കാനായി വാരീ എനര്‍ജീസ്‌ നടത്തിയ ഐപിഒയ്‌ക്ക്‌ വളരെ മികച്ച പ്രതികരണമാണ്‌ നിക്ഷേപകരില്‍ നിന്നും ലഭിച്ചിരുന്നത്‌. 2.41 ലക്ഷം കോടി രൂപയ്‌ക്ക്‌ തുല്യമായ ബിഡുകള്‍ ഈ ഐപിഒക്ക്‌ ലഭിച്ചു. ഐപിഒ വിപണിയുടെ ചരിത്രത്തില്‍ ഒരു പബ്ലിക്‌ ഇഷ്യുവിന്‌ ലഭിക്കുന്ന ഏറ്റവും മികച്ച പ്രതികരണമാണ്‌ ഉണ്ടായത്‌.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ വാരീ എനര്‍ജീസ്‌ 11,398 കോടി രൂപയാണ്‌ വരുമാനം കൈവരിച്ചത്‌. മുന്‍വര്‍ഷം 6750 കോടി രൂപയായിരുന്നു വരുമാനം. വരുമാനത്തിലുണ്ടായ വളര്‍ച്ച 69 ശതമാനം. ലാഭം രണ്ട്‌ മടങ്ങ്‌ വളര്‍ന്നു. 500.2 കോടി രൂപയില്‍ നിന്നും 1274 കോടി രൂപയായാണ്‌ ലാഭം വളര്‍ന്നത്‌.

യുഎസ്സിലേക്കുള്ള കയറ്റുമതിയാണ്‌ വാരീ എനര്‍ജിയുടെ പ്രധാന വരുമാന മാര്‍ഗം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ ത്രൈമാസത്തില്‍ വരുമാനത്തിന്റെ 73 ശതമാനവും ലഭിച്ചത്‌ കയറ്റുമതിയില്‍ നിന്നാണ്‌. ഇതില്‍ 65 ശതമാനവും യുഎസ്സിലേക്കുള്ള കയറ്റുമതിയാണ്‌.

X
Top