രാജ്യത്ത് ഇതുവരെ ഹാള്‍മാര്‍ക്കിംഗ് മുദ്ര പതിപ്പിച്ചത് 60 കോടി ആഭരണങ്ങളില്‍ഗാർഹിക സിലിണ്ടർ ബുക്കിങ്ങിൽ അഞ്ചിരട്ടി വർധനകയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിൽകേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നു

വിഴിഞ്ഞം തുറമുഖം: അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 230 ഏക്കർ ഭൂമി ഏറ്റെടുക്കും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 230 ഏക്കര്‍ ഭൂമി ഏറ്റെടുക്കാൻ മന്ത്രിസഭാ തീരുമാനം. എൽഎആർആർ ആക്ട് പ്രകാരം ഏകദേശം 810 കോടി രൂപ ചെലവില്‍ കോട്ടുകാല്‍, മാറനല്ലൂര്‍, അമരവിള പ്രദേശങ്ങളിലായാണ് ഭൂമി ഏറ്റെടുക്കുക.

സ്ഥലം ഏറ്റെടുക്കുന്നതിന് ആവശ്യമായ തുകയില്‍ 283.68 കോടി രൂപ കമ്പനിയുടെ പിഎസ്ടിഎസ്‍ബി അക്കൗണ്ടിലുള്ള തുകയില്‍ നിന്ന് വിനിയോഗിക്കുന്നതിനും ശേഷിക്കുന്ന തുക നിലവില്‍ അംഗീകരിച്ചിരിക്കുന്ന നബാര്‍ഡ് വായ്പയില്‍ നിന്ന് കണ്ടെത്തുന്നതിനും അനുമതി നല്‍കി.

ഏറ്റെടുക്കുന്ന 230 ഏക്കര്‍ ഭൂമിയില്‍ പോര്‍ട്ട്-ലെഡ് വ്യവസായവല്‍ക്കരണവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തികളും നടപ്പിലാക്കുന്നതിന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട് ലിമിറ്റഡിന് (വിഐ എസ്‍എൽ ) അനുമതി നൽകിക്കൊണ്ട് മന്ത്രിസഭ തീരുമാനമായി.

X
Top