സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

15 കോടി കവിഞ്ഞ് ഗില്ലിയുടെ ബോക്സ് ഓഫീസ് കളക്ഷൻ

ബോക്സ് ഓഫീസില് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു വിജയ്, തൃഷ എന്നിവര് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗില്ലി.

ചിത്രത്തിന്റെ 20-ാം വാര്ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി റി റീലിസിനെത്തിയപ്പോഴും ആവേശം അടങ്ങുന്നില്ല. തമിഴ്നാടിന് പുറമെ കേരളത്തിലും ചിത്രം റീറിലീസ് ചെയ്തു.

യുകെ, ഫ്രാന്സ്, അയര്ലണ്ട് എന്നിവിടങ്ങളിലും റിലീസിനെത്തിയിട്ടുണ്ട്. സൂപ്പര്ഹിറ്റ് ചിത്രം വീണ്ടും കാണാനായതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്. തിയേറ്ററില് നിന്നുള്ള ആരാധകരുടെ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് വൈറലാവുകയാണ്.

സിനിമയുടെ ആഗോള ബോക്സ് ഓഫീസ് വരുമാനം ഇപ്പോള് 15 കോടി പിന്നിട്ടിരിക്കുകയാണ്. ഇന്ത്യയില് മാത്രം 10 കോടിയോളം വരുമാനം. ഇന്ത്യയില് ഇതുവരെ റിറിലീസ് ചെയ്ത ചിത്രങ്ങളില് ഏറ്റവും വരുമാനം നേടിയവയുടെ പട്ടികയില് നാലാമതെത്തിയിരിക്കുകയാണ് ഗില്ലി.

ടൈറ്റാനിക് (ത്രിഡി), ഷോലൈ (ത്രിഡി), അവതാര് എന്നിവയ്ക്ക് ശേഷമാണ് ഗില്ലിയുടെ സ്ഥാനം. ഈ കുതിപ്പില് ഗില്ലി ഇവയെ മറികടന്നേക്കുമെന്നാണ് പ്രവചനങ്ങള്.

ധരണിയാണ് ചിത്രത്തിന്റെ സംവിധായകന്. കബഡി താരം വേലുവായി വിജയ് എത്തിയ ചിത്രത്തില് തൃഷയാണ് നായിക കഥാപാത്രമായ ധനലക്ഷ്മിയെ അവതരിപ്പിച്ചത്.

മുത്തുപാണ്ഡിയെന്ന വില്ലനായാണ് പ്രകാശ് രാജ് ചിത്രത്തിലെത്തിയത്. ആശിഷ് വിദ്യാര്ഥി, നാഗേന്ദ്ര പ്രസാദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 50 കോടിയാണ് 2004 ല് ഗില്ലി വരുമാനം നേടിയത്.

അതേസമയം, വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന “ഗോട്ട്” ആണ് വിജയ് നായകനാകുന്ന പുതിയ ചിത്രം. 2024 സെപ്തംബര് അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.

X
Top