വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ക്ക് എതിരെ എന്‍ ആര്‍ നാരായണ മൂര്‍ത്തി

വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് സമൂഹത്തെ കുറ്റപ്പെടുത്തി ഇന്‍ഫോസിസിന്റെ സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. എന്തു വിലകൊടുത്തും വളര്‍ച്ച കൈവരിക്കാനുള്ളൊരു സംസ്‌കാരം സംരംഭകര്‍ക്കിടയില്‍ അവര്‍ വളര്‍ത്തിയെടുത്തതായി നാസ്‌കോം ടെക്നോളജി ആന്‍ഡ് ലീഡര്‍ഷിപ്പ് ഫോറം 2023 ല്‍ അദ്ദേഹം അഭിപ്രായപ്പെട്ടതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

പോന്‍സി സ്‌കീം

നിക്ഷേപത്തിന്റെ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് മോഡല്‍ ഒരു പോന്‍സി സ്‌കീം പോലെയാണെന്ന് അദ്ദേഹം പറഞ്ഞു (നിക്ഷേപകരെ വശീകരിക്കുകയും സമീപകാല നിക്ഷേപകരില്‍ നിന്നുള്ള ഫണ്ടുകള്‍ ഉപയോഗിച്ച് മുന്‍ നിക്ഷേപകര്‍ക്ക് ലാഭം നല്‍കുകയും ചെയ്യുന്ന ഒരു വഞ്ചനപരമായ രീതിയാണ് പോന്‍സി സ്‌കീം).

ചതിക്കുഴിയില്‍ വീഴരുത്

സ്റ്റാര്‍ട്ടപ്പുകളുടെയും സംരംഭകരുടെയും കാര്യത്തില്‍ അവര്‍ക്ക് ധനസഹായം വാഗ്ദാനം ചെയ്യുന്ന വെഞ്ച്വര്‍ ക്യാപിറ്റലുകളുടെ ചതിക്കുഴിയില്‍ വീഴരുതെന്ന് യുവാക്കളെ ഉപദേശിക്കേണ്ടത് മുതിര്‍ന്നവരുടെ കടമയാണെന്ന് സ്നാപ്ഡീലിന്റെ സഹസ്ഥാപകനായ കുനാല്‍ ബഹലുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് മേഖല ധനസമാഹരണത്തിന്റെ കാര്യത്തില്‍ ഇന്ന് ഏറെ സങ്കീര്‍ണതകളിലുടെ കടന്നുപോകുന്ന സമയത്താണ് വെഞ്ച്വര്‍ ക്യാപിറ്റലുകള്‍ക്കെതിരെ നാരായണ മൂര്‍ത്തിയുടെ ഇത്തരത്തിലുള്ള പരാമര്‍ശം.

X
Top