ചരക്ക്-സേവന കയറ്റുമതി ഉയർന്നു‘സരള്‍ കേരളം’ നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനംസ്വർണത്തിന്റെ ഹോൾമാർക്ക് ഫീസ് കുത്തനെ കൂട്ടിആഗസ്റ്റിൽ സ്വർണം ഇറക്കുമതിയിൽ ഇടിവ്രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 5 ശതമാനമായി താഴ്ന്നു

ഐപിഒ: വാലിയന്റ് ലാബോറട്ടറീസ് കരട് രേഖകള്‍ സമര്‍പ്പിച്ചു

മുംബൈ: ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ വാലിയന്റ് ലബോറട്ടറീസ് പ്രാരംഭ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മുന്‍പാകെ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു. ഐപിഒ പൂര്‍ണ്ണമായും ഫ്രഷ് ഇഷ്യുവായിരിക്കും. സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് നിര്‍മ്മാണത്തിനായി ഫാക്ടറി സ്ഥാപിക്കുന്നതിനും പ്രവര്‍ത്തന മൂലധനമായും തുക ഉപയോഗപ്പെടുത്തുമെന്ന് ഡിആര്‍എച്ച്പി (ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് ) പറയുന്നു.

പാരസെറ്റമോള്‍ നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവ (എപിഐ) അല്ലെങ്കില്‍ ബള്‍ക്ക് മരുന്ന് നിര്‍മ്മാണ കമ്പനിയാണ് വാലിയന്റ് ലബോറട്ടറീസ്. പാരസെറ്റമോള്‍ എപിഐ വ്യവസായം 2023 സാമ്പത്തിക വര്‍ഷത്തില്‍ 3,900 കോടി രൂപയായി വളര്‍ന്നിരുന്നു. 2017 സാമ്പത്തിക വര്‍ഷത്തില്‍ 2,200 കോടി രൂപയായിരുന്ന സ്ഥാനത്താണിത്.

2023-2027 സാമ്പത്തിക വര്‍ഷങ്ങളില്‍ 5-7 ശതമാനം സിഎജിആറില്‍ (സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക്) മേഖല വളരുമെന്ന് പ്രതീക്ഷിക്കുന്നു. യൂണിസ്റ്റോണ്‍ ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍.

X
Top