ചരക്ക്-സേവന കയറ്റുമതി ഉയർന്നു‘സരള്‍ കേരളം’ നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനംസ്വർണത്തിന്റെ ഹോൾമാർക്ക് ഫീസ് കുത്തനെ കൂട്ടിആഗസ്റ്റിൽ സ്വർണം ഇറക്കുമതിയിൽ ഇടിവ്രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 5 ശതമാനമായി താഴ്ന്നു

60 ശതമാനം പ്രീമിയത്തില്‍ ഓഹരി ലിസ്റ്റ് ചെയ്ത് ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

മുംബൈ: ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് വെള്ളിയാഴ്ച 60 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു. മികച്ച ഐപിഒ സബ്‌സ്‌ക്രിപ്ഷനും ബുള്ളിഷ് മാര്‍ക്കറ്റ് സാഹചര്യങ്ങളുമാണ് തുണയായത്. എന്‍എസ്ഇയില്‍ 40 രൂപയിലും ബിഎസ്ഇയില്‍ 39.95 രൂപയിലുമായിരുന്നു ലിസ്റ്റിംഗ്.

25 രൂപയാണ് ഇഷ്യുവില. ഐഡിയഫോര്‍ജിന് ശേഷം കലണ്ടര്‍ വര്‍ഷത്തെ മികച്ച രണ്ടാമത്തെ സബ്‌സ്‌ക്രിപ്ഷന്‍ നേടിയ ഐപിഒയായി ഉത്കര്‍ഷിന്റേത് മാറിയിരുന്നു. 101.91 മടങ്ങ് അധികമാണ് ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.

യോഗ്യതയുള്ള നിക്ഷേപ സ്ഥാപങ്ങള്‍ (ക്യുഐബി) 124.85 മടങ്ങ് അധികവും ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ (എച്ച്എന്‍എ) 81.64 മടങ്ങ് അധികവും ചെറുകിട നിക്ഷേപകര്‍ 72.11 മടങ്ങ് അധികവും ഓഹരികള്‍ സബ്‌സ്‌ക്രൈബ് ചെയ്തു. ജീവനക്കാരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണുണ്ടായത്.

തങ്ങള്‍ക്കനുവദിച്ച ക്വാട്ടയുടെ 16.58 മടങ്ങ് അധികം സബ്‌സ്‌ക്രിപ്ഷന്‍ അവരും നടത്തി.

X
Top