ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

യുടിഐ എന്‍എഫ്ഒ ആഗസ്റ്റ് നാലു വരെ

കൊച്ചി: യുടിഐ മ്യൂചല്‍ ഫണ്ടിന്റെ യുടിഐ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടിന്റെ എന്‍എഫ്ഒ ജൂലൈ 21 മുതല്‍ ആഗസ്‌ററ് നാലു വരെ നടക്കും.

ഓഹരി, കടപത്ര വിഭാഗങ്ങളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല മൂലധന നേട്ടം കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതേ സമയം വരുമാനം സംബന്ധിച്ച് എന്തെങ്കിലും ഉറപ്പോ സൂചനയോ പദ്ധതി നല്‍കുന്നില്ല.

എന്‍എഫ്ഒ കാലത്ത് പത്തു രൂപ മുഖവിലയുള്ള ഓഹരികള്‍ കുറഞ്ഞത് 5000 രൂപ എന്ന നിലയില്‍ അപേക്ഷിക്കാം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും അപേക്ഷിക്കാം. നിഫ്റ്റ് 50 ഹൈബ്രിഡ് കോമ്പോസിറ്റ് ഡെറ്റ് 50:50 സൂചികയാണ് പദ്ധതിയുടെ അടിസ്ഥാന സൂചിക.

മ്യൂചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്ന പലര്‍ക്കും വിപണിയിലെ ചാഞ്ചാട്ടമാണ് ഒരു വെല്ലുവിളി എന്ന് ഇതേക്കുറിച്ചു സംസാരിക്കവെ യുടിഐ എഎംസി സിഐഒ വെട്രി സുബ്രഹ്‌മണ്യന്‍ പറഞ്ഞു.

X
Top