ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

യുടിഐ മ്യൂച്വല്‍ ഫണ്ട് കേരളത്തില്‍ നാല് പുതിയ ഫിനാന്‍ഷ്യല്‍ സെന്റര്‍ ആരംഭിക്കുന്നു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ അസറ്റ് മാനേജര്‍മാരില്‍ ഒന്നായ യുടിഐ അസറ്റ് മാനേജുമെന്റ് കമ്പനി (യുടിഐ എഎംസി) കേരളത്തില്‍ കണ്ണൂര്‍, മലപ്പുറം, പാലക്കാട്, ആലപ്പൂഴ എന്നിവിടങ്ങളില്‍ പുതിയ ഫിനാന്‍ഷ്യല്‍ സെന്ററുകള്‍ ആരംഭിച്ച് വിതരണ സംവിധാനം ശക്തമാക്കുന്നു.

ഈ ഓഫിസുകളെല്ലാം സെപ്റ്റംബര്‍ 29 വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. നിക്ഷേപകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കി ഇന്ത്യയില്‍ എമ്പാടുമുള്ള തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനുള്ള യുടിഐ എഎംസിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നിര്‍ണായക നീക്കം.

യുടിഐ മ്യൂച്വല്‍ ഫണ്ട് (യുടിഐ എംഎഫ്) കണ്ണൂരില്‍ റൂം നമ്പര്‍ 51/2277, രണ്ടാം നില, ഗ്രാന്‍ഡ് പ്ലാസ ബില്‍ഡിംഗ്, ഫോര്‍ട്ട് റോഡ്, കണ്ണൂര്‍, കണ്ണൂര്‍ ജില്ല, കേരള, പിന്‍ കോഡ് 670001, ടെലിഫോണ്‍ നമ്പര്‍: 9895736786, ലാന്‍ഡ്‌ലൈന്‍: 0497 – 2970086 എന്ന വിലാസത്തിലും, മലപ്പുറത്ത് ഒന്നാം നില, ഷോപ്പ് നമ്പര്‍ 15/593ഇസഡ്8, 15/593ഇസഡ്9 ഡാലിയ കെപീസ് അവന്യൂ, കളക്ടര്‍ ബംഗ്ലാവിന് സമീപം, അപ്ഹില്‍, മലപ്പുറം ജില്ല, കേരള, പിന്‍ കോഡ്: 676505, ടെലിഫോണ്‍ നമ്പര്‍: 9895049175, ലാന്‍ഡ്‌ലൈന്‍: 0483 ? 3535745 എന്ന വിലാസത്തിലും, പാലക്കാട് ഒന്നാം നില, എ കെ ടവര്‍, പാലാട്ട് ജംഗ്ഷന്‍, സിവില്‍ സ്റ്റേഷന്‍ റോഡ്, പാലക്കാട്, പാലക്കാട് ജില്ല, കേരള, പിന്‍ കോഡ്: 678001, ടെലിഫോണ്‍ നമ്പര്‍: 9894038971, ലാന്‍ഡ്‌ലൈന്‍: 0491 -3525625 എന്ന വിലാസത്തിലും, ആലപ്പുഴയില്‍ ശ്രീ രാജരാജേശ്വരി ബില്‍ഡിങ്, ഒന്നാം നില, ചര്‍ച്ച് റോഡ്, മുല്ലക്കല്‍ വാര്‍ഡ്. ആലപ്പുഴ, ആലപ്പുഴ ജില്ല, കേരള, പിന്‍ കോഡ്: 688011, ടെലിഫോണ്‍ നമ്പര്‍: 9995357073, ലാന്‍ഡ്‌ലൈന്‍: 0477 – 4058080 എന്ന വിലാസത്തിലുമാണ് പുതിയ യുഎഫ്‌സി ആരംഭിക്കുന്നത്.

നിക്ഷേപകരുടെ കൂടുതല്‍ അടുത്തെത്താനും തടസങ്ങളില്ലാത്ത സമഗ്ര സേവനങ്ങള്‍ ലഭ്യമാക്കാനും രാജ്യ വ്യാപകമായി തങ്ങളുടെ ശൃംഖല വിപുലീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ ഇംതൈയാസുര്‍ റഹ്‌മാന്‍ പറഞ്ഞു.

ഫിനാന്‍ഷ്യല്‍ സെന്ററുകള്‍ (യുഎഫ്‌സികള്‍), ബിസിനസ് ഡെവലപ്‌മെന്റ് അസോസ്സിയേറ്റുകള്‍, മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ (എംഎഫ്ഡി), ബാങ്കുകളുമായുള്ള സഹകരണം എന്നിവ ഉള്‍പ്പെട്ട വിതരണ ശൃംഖലയിലൂടെ നിക്ഷേപകരിലേക്ക് എത്താനുള്ള ശ്രമങ്ങളാണ് യുടിഐ മ്യൂച്വല്‍ ഫണ്ട് എന്നും നടത്തിക്കൊണ്ടിരിക്കുന്നത്.

X
Top