ആന്‍ഡമാന്‍ കടലില്‍ വൻതോതിൽ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിപ്രവചനങ്ങളെ കടത്തിവെട്ടി ഇന്ത്യ; 7.7% ജിഡിപിക്കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നിൽധവളപത്രം മുന്നോട്ടുവെക്കുന്നതെന്തൊക്കെ?ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യവിമാന ഇന്ധനവില നിയന്ത്രിക്കാൻ പാക്കേജിന് അംഗീകാരം; 10,000 കോടി രൂപയുടെ ധനസഹായവുമായി കേന്ദ്രസര്‍ക്കാര്‍

4-ാമത്തെ വലിയ ‘കേരളക്കമ്പനി’യായി ആസ്റ്റർ; എതിരാളിയില്ലാതെ മുത്തൂറ്റ് ഫിനാൻസ്

കൊച്ചി: കേരളത്തിൽ നിന്ന് ഓഹരി വിപണിയിൽ എത്തിയ കമ്പനികളിൽ, വിപണിമൂല്യത്തിൽ 4-ാം സ്ഥാനത്തേക്ക് ഉയർന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ. എൻഎസ്ഇയിൽ ഇന്നലത്തെ വ്യാപാരാന്ത്യത്തിലെ കണക്കുകൾ പ്രകാരം 39,162 കോടി രൂപ വിപണിമൂല്യവുമായാണ് (മാർക്കറ്റ് ക്യാപിറ്റലൈസേഷൻ) ആസ്റ്ററിന്റെ നേട്ടം.

എതിരാളികളെ ബഹുദൂരം പിന്നിലാക്കി, കേരളത്തിലെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയായി മുത്തൂറ്റ് ഫിനാൻസ് തുടരുകയാണ്. ഇന്നലത്തെ വ്യാപാരാന്ത്യത്തിൽ മുത്തൂറ്റിന്റെ മൂല്യം 1,26,623 കോടി രൂപ. മറ്റൊരു കേരളക്കമ്പനിയും ഒരുലക്ഷം കോടി രൂപ മൂല്യമെന്ന നാഴികക്കല്ല് ഇതുവരെ പിന്നിട്ടിട്ടില്ല. 75,189 കോടിയുമായി ഫെഡറൽ ബാങ്ക് രണ്ടാമതും 56,282 കോടിയുമായി ഫാക്ട് മൂന്നാമതുമാണ്.

രണ്ടുവർഷം മുൻപ് മുത്തൂറ്റിനെ പിന്നിലാക്കി കൊച്ചി കപ്പൽശാലയും ഫാക്ടും ഒന്നാംസ്ഥാനം മാറിമാറി പിടിച്ചെടുത്തിരുന്നു. 2024 ജൂലൈ 8ന് കൊച്ചിൻ ഷിപ്പ്‍‍യാർഡ് ഓഹരിവില റെക്കോർഡ് 2979.45 രൂപയിൽ എത്തിയിരുന്നു. അന്ന് മൂല്യം 78,350 കോടി രൂപയിൽ എത്തിയതോടെയായിരുന്നു കപ്പൽശാലയ്ക്ക് ഒന്നാംസ്ഥാനം ലഭിച്ചത്. ഒരുവേള 70,000 കോടി രൂപ മൂല്യം കടന്ന ഫാക്ടും ചൂടിയിരുന്നു ഏറ്റവും വലിയ കേരളക്കമ്പനിയെന്ന പട്ടം. പിന്നീട് ഈ 2 കമ്പനികളുടെ ഓഹരികളും നേരിട്ടത് വലിയ വിൽപനസമ്മർദം.

ഇന്നലത്തെ വ്യാപാരക്കണക്കുകൾ പ്രകാരം കൊച്ചി കപ്പൽശാലയുടെ വിപണിമൂല്യം 37,702 കോടി രൂപയാണ്. വിപണിമൂല്യപ്രകാരം കേരളക്കമ്പനികളിൽ 6-ാം സ്ഥാനത്താണ് കൊച്ചിൻ ഷിപ്പ്‍യാർഡ്. 38,404 കോടി രൂപ മൂല്യമുള്ള കല്യാൺ ജ്വല്ലേഴ്സ് ആണ് 5-ാം സ്ഥാനത്ത്. മണപ്പുറം ഫിനാൻസ് 28,978 കോടിയുമായി 7-ാമതും അപ്പോളോ ടയേഴ്സ് 25,153 കോടിയുമായി 8-ാമതുമാണ്.

ആസ്റ്ററിന്റെ ഓഹരികൾ ഇന്നലെ 2.41% നേട്ടം കുറിച്ചു. മുത്തൂറ്റ് ഫിനാൻസ് (-0.50%), ഫെഡറൽ ബാങ്ക് (+1.57%), കല്യാൺ ജ്വല്ലേഴ്സ് (-2.86%), ഫാക്ട് (+0.50%), കൊച്ചിൻ ഷിപ്പ്‍യാർഡ് (-2.67%), അപ്പോളോ ടയേഴ്സ് (+0.08%), മണപ്പുറം ഫിനാൻസ് (-0.77%) എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ പ്രകടനം.

കഴിഞ്ഞ 5 വർഷത്തിനിടെ നിക്ഷേപകർക്ക് 402% നേട്ടം (റിട്ടേൺ) നൽകിയ കമ്പനിയാണ് ആസ്റ്റർ. 188% വളർച്ചയാണ് 3 വർഷത്തിനിടെ ഓഹരിവിലയിലുണ്ടായത്. 2026ൽ ഇതുവരെ ഓഹരിവില 24 ശതമാനവും ഉയർന്നു. ഇക്കഴിഞ്ഞ മേയ് 21ന് കുറിച്ച 776.55 രൂപയാണ് ആസ്റ്റർ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ച 2026 ഫെബ്രുവരി 4ലെ 519.10 രൂപ.

X
Top