ഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നു

യുടിഐ ലാര്‍ജ് ക്യാപ് ഫണ്ടിന്‍റെ മൊത്തം നിക്ഷേപം 12,600 കോടി രൂപ കടന്നു

കൊച്ചി: യുടിഐ ലാര്‍ജ് ക്യാപ് ഫണ്ടിന്‍റെ മൊത്തം നിക്ഷേപം 12,600 കോടി രൂപ കടന്നതായി 2025 ഏപ്രില്‍ 30ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയിലെ ആദ്യത്തെ ഓഹരി അധിഷ്ഠിത ഫണ്ടായ യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് 1986 ഒക്ടോബറിലാണ് ആരംഭിച്ചത്. 38 വര്‍ഷത്തിലധികമായി സമ്പത്ത് സൃഷ്ടിക്കുന്നതില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡും ഉണ്ട്.

ഫണ്ടിന്‍റെ തുടക്കത്തില്‍ നിക്ഷേപിച്ച 10 ലക്ഷം രൂപ 2025 ഏപ്രില്‍ 30 ആയപ്പോള്‍ 25.49 കോടി രൂപയായി വളര്‍ന്നു. യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് ഒരു ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി സ്കീം ആണ്. ഇത് പ്രധാനമായും അതത് മേഖലകളില്‍ മത്സരക്ഷമതയുള്ള ലാര്‍ജ് ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കുന്നു. ‘ന്യായമായ വിലയില്‍ വളര്‍ച്ച’ എന്ന നിക്ഷേപ രീതിയാണ് ഓഹരികള്‍ തിരഞ്ഞെടുക്കുന്നതിന് ഈ ഫണ്ട് പിന്തുടരുന്നത്.

കുറഞ്ഞ കടബാധ്യതയുള്ളതും സ്ഥിരമായ വരുമാന വളര്‍ച്ചയുള്ളതും ലാഭത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും മൂലധന ചെലവിനേക്കാള്‍ ഉയര്‍ന്ന വരുമാനം നേടുന്നതും സ്ഥിരമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പണം നേടുന്നതുമായ കമ്പനികളില്‍ നിക്ഷേപം നടത്താന്‍ ഈ ഫണ്ട് ലക്ഷ്യമിടുന്നു.

നിലവില്‍ ഉപഭോക്തൃ സേവനങ്ങള്‍, വിവര സാങ്കേതികവിദ്യ, മൂലധന വസ്തുക്കള്‍, ടെലികോം, വാഹന നിര്‍മ്മാണം എന്നീ മേഖലകളില്‍ കൂടുതല്‍ വിഹിതം നിക്ഷേപിച്ചിരിക്കുന്നതായും അതേസമയം എണ്ണ, വാതകം & ഉപഭോഗ ഇന്ധനങ്ങള്‍, നിര്‍മ്മാണ സാമഗ്രികള്‍, ലോഹങ്ങള്‍ & ഖനനം, ഊര്‍ജ്ജം, എഫ്എംസിജി എന്നീ മേഖലകളില്‍ കുറഞ്ഞ വിഹിതം നിക്ഷേപിച്ചിരിക്കുന്നതായും 2025 ഏപ്രില്‍ 30ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് ഇതുവരെ ഏകദേശം 4,500 കോടി രൂപയുടെ മൊത്തം ലാഭവിഹിതം നല്‍കിയിട്ടുണ്ട്.

X
Top