ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

യുടിഐ ലാര്‍ജ് & മിഡ്ക്യാപ് ഫണ്ടിന്‍റെ ആസ്തികള്‍ 1980 കോടി കവിഞ്ഞു

കൊച്ചി: യുടിഐ ലാര്‍ജ് & മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 1980 കോടി രൂപ കവിഞ്ഞതായി 2023 ഒക്ടോബര്‍ 31-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

പദ്ധതിയുടെ നിക്ഷേപങ്ങളില്‍ 52 ശതമാനം ലാര്‍ജ് ക്യാപ് ഓഹരികളിലും 41 ശതമാനം മിഡ്ക്യാപ് ഓഹരികളിലും ശേഷിക്കുന്നത് സ്മോള്‍ ക്യാപ് ഓഹരികളിലുമാണെന്ന് ഒക്ടോബര്‍ 31ലെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ലാര്‍ജ് ക്യാപ്, മിഡ്ക്യാപ് ഓഹരികളുമായി മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ നിക്ഷേപം നടത്തി ദീര്‍ഘകാലത്തേക്ക് തങ്ങളുടെ മുഖ്യ ഓഹരി നിക്ഷേപം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ പദ്ധതിയായാണ് യുടിഐ ലാര്‍ജ് & മിഡ്ക്യാപ് ഫണ്ടിനെ കണക്കാക്കുന്നത്.

X
Top