ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ടിലെ നിക്ഷേപം 25,822 കോടിയിലെത്തി

കൊച്ചി: ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളുമായി സമ്പത്തു സൃഷ്ടിക്കാന്‍ അനുയോജ്യമായതെന്നു കരുതുന്ന യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ നിക്ഷേപം 25,822 കോടി രൂപയിലെത്തി.

1992ല്‍ തുടക്കം കുറിച്ചതും ഈ വിഭാഗത്തിലെ പഴയ ഫണ്ടുകളിലൊന്നായ യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് വളര്‍ച്ചയെ അടിസ്ഥാനമാക്കിയുളള ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുന്ന രീതിയാണു പിന്തുടരുന്നത്.

പദ്ധതിയുടെ നിക്ഷേപം ഏറ്റവും കൂടുതലുള്ളത് എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എല്‍ടിഐമിന്‍ഡ്ട്രീ, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, കോട്ടക് മഹീന്ദ ബാങ്ക്, അവന്യൂ സൂപ്പര്‍മാര്‍ട്ട്സ്, ഇന്‍ഫോ-എഡ്ജ്, ആസ്ട്രല്‍, കോഫോര്‍ജ് തുടങ്ങിയവയിലാണ്.

ഈ പത്തു കമ്പനികളിലായാണ് ആകെ നിക്ഷേപത്തിന്‍റെ 45 ശതമാനമെന്നും 2023 ജൂലൈ 31-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

X
Top