സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ശ്രീലങ്കയിലെ അദാനി പദ്ധതിക്ക് വായ്പ: പുനരാലോചനയ്ക്ക് യുഎസ് സ്ഥാപനം

ന്യൂയോർക്ക്: ശ്രീലങ്കയിലെ തുറമുഖ വികസനത്തിനായി 50 കോടി യുഎസ് ഡോളർ വായ്പ നൽകാമെന്നേറ്റ യുഎസ് ഇന്റർനാഷനൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ, പദ്ധതിയിലെ പ്രധാന പങ്കാളികളിലൊരാളായ അദാനി ഗ്രൂപ്പിനെതിരെ അഴിമതിയാരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്ന് അറിയിച്ചു.

കൊളംബോയിലെ പോർട്ട് ടെർമിനൽ പദ്ധതിക്കാണു സ്ഥാപനം പണം നൽകാമെന്നേറ്റത്. പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും പഠിച്ച് മാനദണ്ഡങ്ങൾ പാലിച്ചെന്ന് ഉറപ്പാക്കിയശേഷമേ വായ്പ നൽകുകയുള്ളുവെന്ന് സ്ഥാപനം അറിയിച്ചു.

ഇതിനിടെ അദാനി ഗ്രൂപ്പിനെതിരെ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് വിശാൽ ഝാ എന്ന അഭിഭാഷകൻ സുപ്രീം കോടതിയിൽ ഹർജി നൽകി.

X
Top