വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

ചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾ

മുംബൈ: ഓഗസ്റ്റ് മാസത്തിൽ യൂണിഫൈഡ് പേയ്മെന്‍റ്സ് ഇന്‍റർഫേസ് (യുപിഐ) വഴിയുള്ള പ്രതിമാസ ഇടപാടുകൾ എക്കാലത്തെയും ഉയർന്ന റിക്കാർഡിൽ. നാഷണൽ പേമെന്‍റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 24.51 ബില്യണ്‍ (2,451 കോടി) ഇടപാടുകളാണ് ഓഗസ്റ്റിൽ നടന്നത്.

ഇടപാടുകളുടെ എണ്ണത്തിൽ 2025 ഓഗസ്റ്റിലെ 1963 കോടിയിൽനിന്ന് 22 ശതമാനം വർധനയാണ് ഇത്തവണയുണ്ടായത്. മൊത്തം മൂല്യം മുൻ വർഷം ഇതേ മാസത്തെ 24.85 ലക്ഷം കോടി രൂപയേക്കാൾ 20 ശതമാനം വാർഷിക വർധനയോടെ 29.82 ലക്ഷം കോടി രൂപയിലെത്തി.

ജൂലൈ മാസത്തെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണത്തിൽ 3.6 ശതമാനം വർധനയുണ്ടായപ്പോൾ, മൊത്തം മൂല്യത്തിൽ 0.2 ശതമാനം കുറവുണ്ടായി. ജൂലൈയിൽ 29.88 ട്രില്യണ്‍ രൂപയുടെ മൂല്യത്തിൽ 23.66 ബില്യണ്‍ (2366 കോടി) ഇടപാടുകളാണ് നടത്തിയത്. ഇതിനുശേഷം, തുടർച്ചയായ രണ്ടാം മാസമാണ് യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ റിക്കാർഡ് നേടുന്നത്. മൂല്യത്തിന്‍റെ കാര്യത്തിൽ ഏറ്റവും ഉയർന്ന തുക രേഖപ്പെടുത്തിയത് മേയിലെ 29.9 ട്രില്യണ്‍ രൂപയാണ്. ആകെ ഇടപാടുകൾ 23.2 ബില്യണുമായിരുന്നു.

ഓഗസ്റ്റിൽ പ്രതിദിന യുപിഐ ഇടപാടുകൾ ജൂലൈയിലെ 763 മില്യണിൽ നിന്ന് (76.3 കോടി) 791 മില്യണായി (79.1 കോടി) ഉയർന്നു. മൂല്യത്തിന്‍റെ കാര്യത്തിൽ, ജൂലൈയിലെ 96,383 കോടി രൂപയുമായി താരതമ്യം ചെയ്യുന്പോൾ ഓഗസ്റ്റിലെ പ്രതിദിന ഇടപാടുകൾ 96,205 കോടി രൂപയുടേതായിരുന്നു.

ഇമ്മീഡിയറ്റ് പ്േമെന്‍റ് സർവീസ് (ഐഎംപിഎസ്) ഇടപാടുകൾ ജൂലൈയിലെ 364 മില്യണിൽ നിന്ന് ഓഗസ്റ്റിൽ 1 ശതമാനത്തിലധികം ഇടിഞ്ഞ് 360 മില്യണായി. മൂല്യത്തിന്‍റെ കാര്യത്തിൽ, ഐഎംപിഎസ് 1 ശതമാനം ഇടിഞ്ഞ് 7.04 ട്രില്യണ്‍ രൂപയിലെത്തി.

കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് ഈ ഓഗസ്റ്റിലെ ഐഎംപിഎസ് ഇടപാടുകളുടെ എണ്ണം 25 ശതമാനം കുറഞ്ഞെങ്കിലും, അവയുടെ മൂല്യം 18 ശതമാനം വർധിച്ചു.

ഫാസ്റ്റാഗ് ഇടപാടുകൾ ഓഗസ്റ്റിൽ 1.2 ശതമാനം വർധിച്ച് 351 മില്യണിലെത്തി. ഇടപാടു മൂല്യം ജൂലൈയിലെ 7,143 കോടി രൂപയിൽ നിന്ന് 7,185 കോടി രൂപയായി ഉയർന്നു.

ആധാർ എൻനേബിൾഡ് പേമെന്‍റ് സിസ്റ്റം ഇടപാടുകൾ ജൂലൈയിലെ 100 മില്യണുമായി താരതമ്യം ചെയ്യുന്പോൾ ഓഗസ്റ്റിൽ 4 ശതമാനം വർധിച്ച് 104 മില്യണിലെത്തി. എന്നാൽ, ഇടപാടു മൂല്യം ജൂലൈയിലെ 27,539 കോടി രൂപയിൽ നിന്ന് 5 ശതമാനം കുറഞ്ഞ് 26,035 കോടിയായി.

2025 ഓഗസ്റ്റിനെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും 19 ശതമാനം കുറവുണ്ടായി.

X
Top