ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക് ◆ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വഴിമുട്ടുന്നു; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ◆ പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്ഐഎ ◆ വാഹന ഇന്‍ഷുറന്‍സ് കമ്മിഷന് കടിഞ്ഞാണിടാന്‍ ഐആര്‍ഡിഎഐ ◆ പഞ്ചസാര ഉത്പാദനത്തിൽ ഇടിവ്; എഥനോൾ നിർമാണത്തിന് കരിമ്പ് ഉപയോഗിക്കുന്നത് വിലക്കിയേക്കും ◆

പ്രതിദിനം 650 ദശലക്ഷം ഇടപാടുകൾ; ‘വീസ’യെ മറികടന്ന് യുപിഐ

കൊല്ലം: ഇടപാടുകളുടെ എണ്ണത്തിൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ രംഗത്തെ ഭീമനായ ‘വീസ’യെ മറികടന്ന് ഇന്ത്യയുടെ യുപിഐ.

പ്രതിദിനം 650 ദശലക്ഷത്തിലധികം ഇടപാടുകൾ പ്രോസസ് ചെയ്താണ് യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ് (യുപി ഐ) ഔദ്യോഗികമായി ‘ വീസ’യെ കടത്തിവെട്ടിയത്. ഇതോടെ ലോകത്തിലെ മുൻനിര റിയൽ ടൈം പേയ്മെന്‍റ് സംവിധാനമായി യുപിഐ മാറി.

വീസയുടേതായ 639 ദശലക്ഷത്തെ പിന്നിലാക്കിയാണ് യുപിഐ 650.26 ദശലക്ഷം പ്രതിദിന ഇടപാടുകൾ നടത്തി ഈ വിപ്ലവകരമായ നേട്ടം സ്വന്തമാക്കിയത്. 200ലധികം രാജ്യങ്ങളിൽ ‘ വീസ’ യുടെ സജീവ സാന്നിധ്യമുണ്ട്. എന്നാൽ വെറും ഏഴ് രാജ്യങ്ങളിൽ മാത്രമാണ് യുപിഐ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുള്ളതെന്നും എടുത്തു പറയേണ്ട വസ്തുതയാണ്.

2016-ൽ ആരംഭിച്ചതിന് ശേഷം ഒമ്പത് വർഷത്തിനിടെ യുപിഐ സ്ഫോടനാത്മകമായ വളർച്ചയാണ് കൈവരിച്ചിട്ടുള്ളത്. ഇതുമൂലം ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ പോലുള്ള പരമ്പരാഗത സാമ്പത്തിക വിനിമയ സംവിധാനങ്ങളുടെ ഉപയോഗത്തിൽ ഗണ്യമായ കുറവും സംഭവിച്ചിട്ടുണ്ട്.

നാഷണൽ പേയ്മെന്‍റ്സ് കോർപറേഷൻ ഒാഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ചെടുത്ത യുപിഐ, മൊബൈൽ പ്ലാറ്റ്ഫോമുകൾക്കായി രൂപകൽപ്പന ചെയ്ത ഒരു തൽക്ഷണ ഇന്‍റർ ബാങ്ക് പേയ്മെന്‍റ് സംവിധാനമാണ്.

പ്രതിമാസം 1800 കോടിയിലധികം ഇടപാടുകൾ പ്രോസസ് ചെയ്യുന്ന യുപിഐ രാജ്യത്തെ ഇലക്ട്രോണിക് റീട്ടയ്ൽ പേയ്മെന്‍റ് മേഖലയിൽ ഇതിനകംതന്നെ സർവാധിപത്യം സ്ഥാപിച്ചുകഴിഞ്ഞു.

X
Top