നഗര – ഗ്രാമ വ്യത്യാസമില്ലാതെ എൽപിജി ബുക്ക് ചെയ്യാനുള്ള സമയപരിധി ഏകീകരിച്ചുകോപ്പർ വില റെക്കോർഡ് ഉയരത്തിലേക്ക്പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വമ്പൻ നീക്കം; സേനകൾക്കായി 1.10 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും ഉപകരണങ്ങളും, നിർദേശങ്ങൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർപ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കും

റബർ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ

കോട്ടയം: റബർ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബോർഡ് നടത്തുന്ന ശ്രമങ്ങൾക്ക് കേന്ദ്ര സർക്കാറിന്‍റെ പിന്തുണയുണ്ടാകുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായമന്ത്രി പീയൂഷ് ഗോയൽ.

റബർ ആക്ട് നിലവിൽ വന്നതിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി.

രാജ്യത്തെ റബർ വ്യവസായത്തിന്‍റെ വളർച്ചയിലും പ്രകൃതിദത്ത റബറിന്‍റെ ഉൽപാദനത്തിലും രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിൽ റബർ ബോർഡ് വലിയ പങ്കുവഹിച്ചു.

ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതിൽ ബോർഡിന് സുപ്രധാന പങ്കുവഹിക്കാൻ കഴിയുമെന്നും വിഡിയോ സന്ദേശത്തിൽ പീയൂഷ് ഗോയൽ പറഞ്ഞു.

X
Top