ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ചൈനീസ് ജിഡിപിയിൽ അപ്രതീക്ഷിത മുന്നേറ്റം; പ്രവചനങ്ങളെ പൊളിച്ചടുക്കി യുകെയും

യുഎസുമായി നിലനിൽക്കുന്ന വ്യാപാരത്തർക്കവും ഇറാൻ-യുഎസ് യുദ്ധവും പ്രതികൂലക്കാറ്റായി വീശിയിട്ടും പ്രതീക്ഷകളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി വളർച്ച. 2026ലെ ഒന്നാംപാദമായ ജനുവരി-മാർച്ചിൽ 5% വളർച്ചയാണ് ചൈന രേഖപ്പെടുത്തിയതെന്ന് നാഷനൽ‌ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ വ്യക്തമാക്കി.

തൊട്ടുമുൻപത്തെ പാദത്തിൽ 4.5 ശതമാനമായിരുന്നു. നിരീക്ഷകർ പ്രവചിച്ച 4.8% വളർച്ചാ അനുമാനത്തെ മറികടക്കാനും കഴിഞ്ഞപാദത്തിൽ ചൈനയ്ക്ക് കഴിഞ്ഞു. അതേസമയം, ഇറാൻ-യുഎസ് യുദ്ധവും ഹോർമുസ് പ്രതിസന്ധിയും ബാധിക്കുമെന്നതിനാൽ 2026ലെ ആകെ വളർച്ചാപ്രതീക്ഷ ചൈന 4.5-5 ശതമാനത്തിലേക്ക് കുറച്ചിട്ടുണ്ട്.

1990ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വളർച്ചാ അനുമാനമാണിത്. വൈദേശിക വെല്ലുവിളികൾ കയറ്റുമതി ഡിമാൻഡിനെ ബാധിക്കുന്നതാണ് പ്രധാന തിരിച്ചടി. കയറ്റുമതി വൻ തളർച്ച നേരിട്ടെന്ന റിപ്പോർ‌ട്ട് കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു.

കണക്കിലെ ചൈന
∙ ചൈനയിൽ കഴിഞ്ഞപാദത്തിൽ സ്ഥിര ആസ്തി നിക്ഷേപം (ഫിക്സ്ഡ്-അസറ്റ് ഇൻവെസ്റ്റ്മെന്റ്) 1.7% വളർച്ച രേഖപ്പെടുത്തി. ഇതുപക്ഷേ, നിരീക്ഷകർ പ്രവചിച്ച 1.9% വളർച്ചയേക്കാൾ കുറവാണ്.
∙ സമ്പദ്‍വ്യവസ്ഥയുടെ നേടുംതൂണുകളിലൊന്നായ റിയൽ എസ്റ്റേറ്റ് മേഖല കൂടുതൽ തളരുന്നു. മാർച്ചുപ്രകാരം ഈ മേഖലയിലേക്കുള്ള നിക്ഷേപയിടിവ് 11.2% ആയി ഉയർന്നു. മുൻവർഷത്തെ സമാനപാദത്തിൽ ഇടിവ് 9.9% ആയിരുന്നു.

∙ രാജ്യത്ത് ചില്ലറ വിൽപന (റീട്ടെയ്ൽ സെയിൽസ്) 1.7% ഉയർന്നു. നിരീക്ഷകർ പ്രവചിച്ചത് 2.3% വളരുമെന്നായിരുന്നു.

∙ വ്യാവസായിക ഉൽപാദനം മാർച്ചിൽ 5.7% വളർന്നു. നിരീക്ഷക പ്രവചനമായ 5.5 ശതമാനത്തേക്കാൾ മെച്ചം. ഫെബ്രുവരിയിൽ പക്ഷേ 6.3 ശതമാനമായിരുന്നു.

∙ ജനുവരി-മാർച്ചിൽ കയറ്റുമതിയിൽ 14.7% വളർച്ചയുണ്ട്. മാർച്ചില്‌ 2.5 ശതമാനത്തിലേക്ക് വളർച്ച കുറഞ്ഞു. യുദ്ധവും യുഎസുമായുള്ള അസ്വാരസ്യവുമാണ് പ്രധാന തിരിച്ചടി. ജനുവരി-ഫെബ്രുവരി മാസക്കാലത്ത് വളർച്ചനിരക്ക് 21.8% ആയിരുന്നു.

യുകെയ്ക്കും ‘ആശ്വാസ’ വളർച്ച
ക്തമാക്കി. യുകെ 0.1% മാത്രമേ വളരൂ എന്ന നിരീക്ഷക പ്രവചനങ്ങൾ പൊളിഞ്ഞു.
സേവന, ഉൽപാദന മേഖലകൾ 0.5% വീതം വളർച്ച രേഖപ്പെടുത്തി. നിർമാണ മേഖല ഒരു ശതമാനം വളർന്നതും നേട്ടമായി. ജനുവരിയിൽ ജിഡിപി വളർച്ചനിരക്ക് 1% ആയിരുന്നു.

∙ 2026ൽ യുകെ 0.8% മാത്രം വളരുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തൽ. മുൻ അനുമാനമായ 1.3 ശതമാനത്തിൽ നിന്ന് വെട്ടിക്കുറച്ചു. ആഗോള ഊർജ വിതരണ ശൃംഖലയിലെ പ്രതിസന്ധി, ഇന്ധന വിലക്കയറ്റം എന്നിവയാണ് യുകെയ്ക്ക് പ്രധാന തിരിച്ചടിയാവുക.

∙ മാർച്ചിൽ യുകെയിലെ പണപ്പെരുപ്പം ഫെബ്രുവരിയിലെ 3ൽ നിന്ന് 3.3 ശതമാനത്തിലേക്ക് ഉയരുമെന്നും വിലയിരുത്തലുകളുണ്ട്.

X
Top