നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

അൾട്രാടെക് സിമന്റിന്റെ ലാഭം 42% ഇടിഞ്ഞ് 756 കോടിയായി

മുംബൈ: 2022 സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ അൾട്രാടെക് സിമന്റിന്റെ ഏകീകൃത അറ്റാദായം 42 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി 755.73 കോടി രൂപയായി കുറഞ്ഞു. പ്രസ്തുത കാലയളവിലെ ഏകീകൃത വരുമാനം 15.6% വർഷം വർധിച്ച് 13,893 കോടി രൂപയായി.

ഉയർന്ന ചെലവും ലാഭക്ഷമത കുറഞ്ഞതുമാണ് അറ്റാദായത്തിലെ കുത്തനെയുള്ള ഇടിവിന് കാരണയമായതെന്ന് കമ്പനി അറിയിച്ചു. പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ (ഇബിഐടിഡിഎ) എന്നിവയ്‌ക്ക് മുമ്പുള്ള സിമന്റ് നിർമ്മാതാവിന്റെ വരുമാനം 31% ഇടിഞ്ഞ് 1,866.64 കോടി രൂപയായി.

സമാനമായി പ്രവർത്തന മാർജിൻ 914 ബേസിസ് പോയിന്റ് കുറഞ്ഞ് 13.4% ആയി. അതേസമയം രണ്ടാം പാദം പരമ്പരാഗതമായി സിമന്റ് മേഖലയെ സംബന്ധിച്ചിടത്തോളം ദുർബലമാണെന്നും. മൺസൂൺ മൂലം നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായതിനാൽ ഡിമാൻഡ് കുറവാണെന്നും കമ്പനി ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.

മൺസൂൺ മഴ ഉണ്ടായിരുന്നിട്ടും അൾട്രാടെക്കിന്റെ ആഭ്യന്തര വിൽപ്പന അളവ് ഈ പാദത്തിൽ 9.6% വർദ്ധിച്ചു. അൾട്രാടെക്കിന്റെ ഏകീകൃത സിമന്റ് ഉൽപ്പാദനം ഈ പാദത്തിൽ 7% ഉയർന്ന് 23.1 ദശലക്ഷം ടണ്ണായി. രണ്ടാം പാദത്തിൽ, സിമന്റ് നിർമ്മാതാവ് ഉത്തർപ്രദേശിൽ 1.3 mtpa ശേഷിയുള്ള യൂണിറ്റ് കമ്മീഷൻ ചെയ്തു, ഇത് അതിന്റെ മൊത്തം ശേഷി 115.85 mtpa ആയി ഉയർത്തി.

2023 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ, 15.4 mtpa ശേഷി കൂടി കമ്മീഷൻ ചെയ്യാൻ കമ്പനി പദ്ധതിയിടുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ സിമന്റ് കമ്പനിയാണ് അൾട്രാടെക് സിമന്റ്.

X
Top