സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

അള്‍ട്രാടെക് സിമന്റ് മൂന്നാംപാദം: അറ്റാദായം 38% ഇടിഞ്ഞു, വരുമാന വളര്‍ച്ച 19.5%

ന്യൂഡല്‍ഹി: ആദിത്യ ബിര്‍ള ഗ്രൂപ്പ് അംഗവും പ്രമുഖ സിമന്റ് കമ്പനിയുമായ അള്‍ട്രാടെക് ശനിയാഴ്ച മൂന്നാംപാദ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചു. 1058.20 കോടി രൂപയാണ് ഏകീകൃത അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 38 ശതമാനം കുറവ്.

വരുമാനം പക്ഷെ 19.5 ശതമാനം ഉയര്‍ന്ന് 15520.93 കോടി രൂപയായി. പ്രവര്‍ത്തന മാര്‍ജിന്‍ 15 ശതമാനമായി കുറഞ്ഞു. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ഇത് 19 ശതമാനമായിരുന്നു.

എന്നാല്‍ തുടര്‍ച്ചയായി നോക്കുമ്പോള്‍ പ്രവര്‍ത്തന മാര്‍ജിനില്‍ 100 ബിപിഎസ് വര്‍ധനവുണ്ടായി. ഉത്പാദന ചെലവ് ഉയര്‍ന്നതാണ് മാര്‍ജിനെ ബാധിച്ചത്. അളവ് വര്‍ദ്ധിച്ചിട്ടുണ്ട്.

േ്രഗ സിമന്റ് വില്‍പന വാര്‍ഷികാടിസ്ഥാനത്തില്‍ 13 ശതമാനവും തുടര്‍ച്ചയായി 12 ശതമാനവുമുയര്‍ന്നു. അതേസമയം ഊര്‍ജ്ജം, അസംസ്‌കൃത വസ്തുക്കള്‍ക്കായുള്ള ചെലവ് വാര്‍ഷികാടിസ്ഥാനത്തില്‍ 33 ശതമാനവും തുടര്‍ച്ചയായി 13 ശതമാനവുമായി.

83 ശതമാനം ശേഷി വിനിയോഗിക്കാനായെന്നും സിമന്റ് ഭീമന്‍ അറിയിക്കുന്നു. മുന്‍വര്‍ഷത്തില്‍ ഇത് 75 ശതമാനം മാത്രമായിരുന്നു.

X
Top