തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

യൂക്കോ ബാങ്കിന് 223 കോടിയുടെ അറ്റാദായം

തിരുവനന്തപുരം: യൂക്കോ ബാങ്ക് നടപ്പു സാന്പത്തികവർഷത്തിന്‍റെ ഒന്നാം പാദത്തിൽ 223.48 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി.

ജൂണ്‍ 30ന് ബാങ്കിന്‍റെ പ്രവർത്തന ലാഭം 1202.35 കോടിയാണ്. ബാങ്കിന്‍റെ ആകെ ബിസിനസ് ജൂണ്‍ 30ന് 16.06 ശതമാനം വളർച്ച രേഖപ്പെടുത്തി 4,13,972 കോടി രൂപയിലെത്തി.

നിഷ്ക്രിയ ആസ്തി മുൻ വർഷത്തെ 2.49 ശതമാനത്തിൽനിന്നു 1.18 ശതമാനമായി കുറഞ്ഞു. അറ്റ പലിശ/പലിശേതതര വരുമാനത്തിലുണ്ടായ ഗണ്യമായ വർധനയാണ് അറ്റാദായം കുത്തനെ ഉയരാൻ കാരണമെന്ന് ബാങ്കിന്‍റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അശ്വിനി കുമാർ അറിയിച്ചു.

X
Top