വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

യൂക്കോ ബാങ്കിന് 2,445 കോടി രൂപ അറ്റാദായം

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ പ്രമുഖ പൊതുമേഖല ബാങ്കായ യൂക്കോ ബാങ്ക് 2,445 കോടി രൂപയുടെ അറ്റാദായം നേടി.

ബാങ്കിന്റെ പ്രവർത്തന ലാഭം 6037 കോടി രൂപയാണ്. ബാങ്കിന്റെ മൊത്തം ബിസിനസ് 14.12ശതമാനം ഉയർന്ന് 5,13,527 കോടി രൂപയിലെത്തി.

ആകെ നിഷ്ക്രിയ ആസ്തി മുൻ വർഷത്തേക്കാള്‍ 3.46 ശതമാനത്തില്‍ നിന്ന് 2.69 ശതമാനമായി കുറഞ്ഞു.

അറ്റ പലിശ വരുമാനം, പലിശയിതര വരുമാനം എന്നിവ കൂടിയതാണ് നേട്ടമായതെന്ന് ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായ അശ്വനി കുമാർ പറഞ്ഞു.

X
Top