
ലണ്ടൻ: നേരത്തേ ബ്രിട്ടിഷ് ടെലികോം എന്നറിയപ്പെട്ടിരുന്ന യുകെ ടെലികോം കമ്പനിയായ ബിടി ഗ്രൂപ്പ് 55,000 പേരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു.
ചെലവുചുരുക്കലിന്റെ ഭാഗമായുള്ള പിരിച്ചുവിടൽ 2030ൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ 130,000 ജീവനക്കാരുണ്ട്. ഇത് 75000–90000 നിലവാരത്തിലെത്തിക്കുകയാണ് ലക്ഷ്യം.
നിർമിതബുദ്ധിയിലേക്ക് കൂടുതൽ പ്രവർത്തനങ്ങൾ മാറുമ്പോൾ ജീവനക്കാർ കുറവുമതി എന്ന നിലപാടാണ് കമ്പനിക്ക്.
യുകെ ആസ്ഥാനമായ വോഡഫോണും 11000 പേരെ പിരിച്ചുവിടുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.