ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ഒന്നാം പാദത്തിൽ 305 കോടിയുടെ അറ്റാദായം നേടി ടിവിഎസ് മോട്ടോർസ്

ന്യൂഡൽഹി: 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (Q1FY23) 305.37 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോർട്ട് ചെയ്ത് ടിവിഎസ് മോട്ടോർ കമ്പനി. 2022 സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 10.55 കോടി രൂപയുടെ നഷ്ടമായിരുന്നു കമ്പനിക്ക്. അതേസമയം, ചെന്നൈ ആസ്ഥാനമായുള്ള ഇരുചക്ര, മുച്ചക്ര വാഹന കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിലെ 4,689.34 കോടിയിൽ നിന്ന് 56 ശതമാനം വർധിച്ച് 7,315.7 കോടി രൂപയായി.

2021-22 ലെ ആദ്യ പാദത്തിൽ കമ്പനി 321 കോടി രൂപയുടെ നികുതിക്ക് ശേഷമുള്ള ലാഭം രേഖപ്പെടുത്തി. ഇത് കഴിഞ്ഞ നാലാം പാദത്തിൽ 274 കോടി രൂപയായിരുന്നു. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഇരുചക്രവാഹന നിർമ്മാതാക്കളാണ് ടിവിഎസ് മോട്ടോർ കമ്പനി ലിമിറ്റഡ്. കൂടാതെ 60-ലധികം രാജ്യങ്ങളിലേക്ക് വാഹനങ്ങൾ കയറ്റുമതി ചെയ്യുന്ന ടിവിഎസ് മോട്ടോർ കമ്പനി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇരുചക്രവാഹന കയറ്റുമതി സ്ഥാപനമാണ്.

X
Top