വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

ഇന്തോനേഷ്യന്‍ ഇവി വിപണിയിലേക്ക് ടിവിഎസ്

ടിവിഎസ് മോട്ടോര്‍ കമ്പനി ഇന്തോനേഷ്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക്. ഇലക്ട്രിക് സ്‌കൂട്ടര്‍ ഐക്യൂബ് അവതരിപ്പിച്ചാണ് ടിവിഎസ് വിപണി പ്രവേശം നടത്തുക.

ഇന്തോനേഷ്യയില്‍ ഐക്യൂബിനായുള്ള ബുക്കിംഗ് ആരംഭിച്ചതായി ടിവിഎസ് മോട്ടോര്‍ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. വില നിശ്ചയിച്ചിരിക്കുന്നത് 29.9 ദശലക്ഷം ഐഡിആര്‍ (ഏകദേശം 1.6 ലക്ഷം രൂപ) ആണ്.

ഇന്തോനേഷ്യയിലെ ഇരുചക്ര വാഹന വിഭാഗത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇലക്ട്രിക് വാഹന സ്വീകാര്യത ശക്തമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.

ഈസ്റ്റ് കരവാങ്ങിലുള്ള ടിവിഎസ് മോട്ടോര്‍ കമ്പനി നിര്‍മ്മാണ കേന്ദ്രത്തില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉള്‍പ്പെടുത്തുമെന്ന് കമ്പനിയുടെ ആസിയാന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ജെയിംസ് ചാന്‍ പറഞ്ഞു.

‘ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനായി വില്‍പ്പന, വില്‍പ്പനാനന്തര ശൃംഖലയിലുടനീളം ഇലക്ട്രിക് വാഹന ശേഷി വികസിപ്പിക്കാന്‍ ഞങ്ങള്‍ നിരന്തരം പരിശ്രമിക്കുന്നു,’ ചാന്‍ കൂട്ടിച്ചേര്‍ത്തു. ആഗോളതലത്തില്‍ ഐക്യൂബ് 6 ലക്ഷം ഉപഭോക്താക്കള്‍ എന്ന നാഴികക്കല്ല് പിന്നിട്ടതായി ടിവിഎസ് മോട്ടോര്‍ കമ്പനി വൈസ് പ്രസിഡന്റ് ഇവി ഇന്റര്‍നാഷണല്‍ ബിസിനസ് മധു പ്രകാശ് സിംഗ് പറഞ്ഞു.

ഒറ്റ ചാര്‍ജില്‍ 115 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഐക്യൂബിന് കഴിയുമെന്നും മണിക്കൂറില്‍ 78 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്നും 4.2 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്നും കമ്പനി അറിയിച്ചു.

X
Top