ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ചൈനയുമായി വ്യാപാരക്കരാറിലെത്തിയെന്ന് ട്രംപ്

വാഷിങ്ടണ്‍: ചൈനയുമായി വ്യാപാരക്കരാറിലെത്തിച്ചേർന്നെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മില്‍ കരാറിലെത്തിച്ചേർന്നതിന് പിന്നാലെ ചൈന, റെയർ എർത്ത് മൂലകങ്ങള്‍ ഉള്‍പ്പെടെയുള്ളവ യുഎസിലേക്ക് കയറ്റുമതി ചെയ്യുമെന്നും പകരമായി ചൈനീസ് വിദ്യാർഥികള്‍ക്ക് അമേരിക്ക വിസ അനുവദിക്കുമെന്നും തന്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ ട്രംപ് വ്യക്തമാക്കി.

ചൈനയും യുഎസുമായുള്ള കരാറിന് രൂപമായിരിക്കുന്നെന്നും തന്റെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെയും അന്തിമാനുമതി മാത്രമേ ഇനി ആവശ്യമുള്ളെന്നും കുറിപ്പില്‍ ട്രംപ് പറയുന്നു. ഫുള്‍ മാഗ്നറ്റുകളും ആവശ്യമായ മുഴുവൻ റെയർ എർത്ത് മൂലകങ്ങളും ചൈന വിതരണം ചെയ്യും.

അതുപോലെ ചൈനീസ് വിദ്യാർഥികള്‍ക്ക് അമേരിക്കയിലെ കോളേജുകളിലും സർവകലാശാലകളിലും പഠിക്കാനുള്ള അവസരം ഉള്‍പ്പെടെയുള്ളവ അമേരിക്ക നല്‍കും.

അമേരിക്കയ്ക്ക് വ്യാപാരച്ചുങ്കം 55 ശതമാനം ലഭിക്കുമ്ബോള്‍ ചൈനയ്ക്ക് പത്തുശതമാനം ലഭിക്കും. ബന്ധം വളരെ മികച്ചതാണ്, ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ പറഞ്ഞു.

അമേരിക്കയുടെയും ചൈനയുടെയും ഉന്നതോദ്യോഗസ്ഥർ രണ്ടുദിവസമായി ലണ്ടനില്‍ നടത്തിയ ചർച്ചകള്‍ക്ക് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറില്‍ അന്തിമതീരുമാനമായത്. റെയർ എർത്ത് മൂലകങ്ങളുടെ കയറ്റുമതിയായിരുന്നു ഈ ചർച്ചയിലെ മുഖ്യവിഷയമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ഇലക്‌ട്രിക് വാഹനങ്ങള്‍ മുതല്‍ പ്രതിരോധ ഉപകരണങ്ങളുടെ നിർമാണത്തില്‍വരെ അത്യന്താപേഷിതമാണ് റെയർ എർത്ത് മൂലകങ്ങള്‍. ഇവയുടെ കയറ്റുമതിയുടെ കാര്യത്തിലെ ആഗോളഭീമനാണ് ചൈന.

X
Top