വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

റഷ്യൻ എണ്ണ ഉൽപ്പന്നങ്ങൾ വാങ്ങാൻ രാജ്യങ്ങൾക്ക് അനുമതി; വൻ വിട്ടുവീഴ്ചയ്ക്ക് തയാറായി അമേരിക്ക

വാഷിംഗ്ടൺ: ഇറാൻ യുദ്ധം രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ റഷ്യൻ എണ്ണ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് രാജ്യങ്ങൾക്ക് അനുമതി നൽകി ട്രംപ് ഭരണകൂടം. 2022 ഓഗസ്റ്റിന് ശേഷം ആദ്യമായി ബ്രെന്‍റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയതോടെയാണ് വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ അമേരിക്ക പുതിയ ലൈസൻസ് അനുവദിച്ചത്. നിലവിൽ കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണക്കപ്പലുകൾ വാങ്ങുന്നതിനായി രാജ്യങ്ങൾക്ക് താൽക്കാലിക അനുമതി നൽകുകയാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് അറിയിച്ചു.

നിലവിലുള്ള എണ്ണലഭ്യത ഉറപ്പാക്കാനായി എടുത്ത ഹ്രസ്വകാല നടപടി മാത്രമാണിതെന്ന് ട്രഷറി വകുപ്പ് വ്യക്തമാക്കി. മാർച്ച 12നകം കപ്പലുകളിൽ കയറ്റിയ റഷ്യൻ അസംസ്കൃത എണ്ണയ്ക്കോ പെട്രോളിയം ഉൽപ്പന്നങ്ങൾക്കോ മാത്രമാണ് ഈ ഇളവ് ബാധകമാകുക. ഏപ്രിൽ 11 വരെയാണ് ഈ ലൈസൻസിന്‍റെ കാലാവധി.

ഖനന വേളയിൽ ഈടാക്കുന്ന നികുതിയിലൂടെയാണ് റഷ്യൻ സർക്കാരിന് പ്രധാന വരുമാനം ലഭിക്കുന്നതെന്നും അതിനാൽ കടലിൽ എത്തിക്കഴിഞ്ഞ ഈ എണ്ണ വിറ്റഴിക്കുന്നത് റഷ്യയ്ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കില്ലെന്നും സ്കോട്ട് ബെസന്‍റ് അവകാശപ്പെട്ടു.

X
Top