100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

രക്ഷാബന്ധനും സ്വാതന്ത്ര്യദിനവും; വാരാന്ത്യത്തില്‍ യാത്ര തിരക്ക്, വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടി

മുംബൈ: ഉത്സവ സീസണും നീണ്ട വാരാന്ത്യവും കാരണം രാജ്യമെമ്പാടും യാത്രാ തിരക്ക്. രക്ഷാബന്ധനും സ്വാതന്ത്ര്യദിനവും ഒരുമിച്ച് വരുന്നതിനാല്‍, പലരും ഗോവ, കൂര്‍ഗ്, പുതുച്ചേരി, ഉദയ്പൂര്‍, ഊട്ടി, ഋഷികേശ് തുടങ്ങിയ ജനപ്രിയ അവധിക്കാല സ്ഥലങ്ങള്‍ ലക്ഷ്യം വയ്ക്കുന്നു. നാല് ദിവസത്തെ ഇടവേളയാസ്വദിക്കുന്നതിനായി വ്യാഴാഴ്ച അവധിയെടുക്കുന്നവരും നിരവധി.

വിനോദ കേന്ദ്രങ്ങളിലേയ്ക്കുള്ള വിമാന ടിക്കറ്റ് ബുക്കിംഗില്‍ 25-30 ശതമാനം വാര്‍ഷിക വര്‍ദ്ധനവ് ദൃശ്യമായതായി ഇക്‌സിഗോ ഗ്രൂപ്പ് കോ-സിഇഒ രജനീഷ് കുമാര്‍ പറഞ്ഞു. ഹോട്ടല്‍ ശൃംഖലകളും യാത്ര വെബ്‌സൈറ്റുകളും ശക്തമായ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഓഗസ്റ്റ് 12-18 കാലയളവില്‍ യാത്ര 15-20 ശതമാനം വര്‍ദ്ധിക്കുമെന്നാണ് ആഭ്യന്തര വിമാനകമ്പനികള്‍ പ്രതീക്ഷിക്കുന്നത്. ഇതോടെ വിമാന നിരക്കുകള്‍ കുത്തനെ ഉയര്‍ന്നു. മുംബൈ-ഗോവ, ഡല്‍ഹി-ഗോവ തുടങ്ങിയ ജനപ്രിയ ആഭ്യന്തര റൂട്ടുകളിലെ വിമാന ടിക്കറ്റ് നിരക്കുകള്‍ 100%-ത്തിലധികമാണ്്.

മുംബൈ-ഗോവ ടിക്കറ്റ് നിരക്ക് 4,995 രൂപയില്‍ നിന്ന് 12,376 രൂപയായും ഡല്‍ഹി-ഗോവ 6,512 രൂപയില്‍ നിന്ന് 13,687 രൂപയായുമുയര്‍ന്നപ്പോള്‍ ഡല്‍ഹി-കൊച്ചി റൂട്ടില്‍് 49 ശതമാനവും മുംബൈ-ബാങ്കോക്ക് അന്താരാഷ്ട്ര റൂട്ടുകളില്‍ 100 ശതമാനവും വര്‍ദ്ധനവ് ദൃശ്യമായി.

X
Top