അറ്റ പ്രത്യക്ഷ നികുതി പിരിവില്‍ 20 ശതമാനം വളര്‍ച്ചകേന്ദ്ര തൊഴിൽപദ്ധതി നടപ്പാക്കിയതിൽ തട്ടിപ്പെന്ന് സിഎജിനിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും നമ്പർ വൺ2028-29 ഓടെ വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്ന് കരൺ അദാനിഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതോടെ ജൂണിൽ നാണയപ്പെരുപ്പം 5.08 ശതമാനമായി

കെ​​​എ​​​സ്ഇ​​​ബി​​​യി​​​ൽ ട്രാ​ൻ​സ്ഫോ​ർ​മ​ർ ക്ഷാ​മം; സ്ഥി​​​ര​​​ത​​​യാ​​​ർ​​​ന്ന വോ​​​ൾ​​​ട്ടേ​​​ജ് ലഭിക്കാതെ വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ങ്ങ​​​ൾ പ്രതിസന്ധിയിൽ

കോ​​​ഴി​​​ക്കോ​​​ട്: കേ​​​ര​​​ള​​​ത്തി​​​ന്‍റെ വ്യാ​​​വ​​​സാ​​​യി​​​ക കു​​​തി​​​പ്പി​​​നു ത​​​ട​​​സ​​​മാ​​​യി കെ​​​എ​​​സ്ഇ​​​ബി​​​യി​​​ൽ ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മ​​​റു​​​ക​​​ളു​​​ടെ ക്ഷാ​​​മം.

സ്ഥി​​​ര​​​ത​​​യാ​​​ർ​​​ന്ന വോ​​​ൾ​​​ട്ടേ​​​ജ് വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്കു ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണു കെ​​​എ​​​സ്ഇ​​​ബി. ഇ​​​ക്ക​​​ഴി​​​ഞ്ഞ വേ​​​ന​​​ലി​​​ലു​​​ണ്ടാ​​​യ ഉ​​​ഷ്ണ​​​ത​​​രം​​​ഗ​​​ത്തി​​​ൽ അ​​​മി​​​ത ലോ​​​ഡ് താ​​​ങ്ങാ​​​നാ​​​വാ​​​തെ കു​​​റെ ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മ​​​റു​​​ക​​​ൾ ന​​​ശി​​​ച്ച​​​തും പ്ര​​​തി​​​സ​​​ന്ധി രൂ​​​ക്ഷ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മ​​​റി​​​നാ​​​യി കെ​​​എ​​​സ്ഇ​​​ബി​​​യി​​​ൽ പ​​​ണ​​​മ​​​ട​​​ച്ചു കാ​​​ത്തിരി​​​ക്കു​​​ന്ന വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ക​​​രോ​​​ടു ‘നാ​​​ളെ നാ​​​ളെ’ പ​​​ല്ല​​​വി ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ് കെ​​​എ​​​സ്ഇ​​​ബി.

ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മ​​​റു​​​ക​​​ൾ​​​ക്കാ​​​യി ദ​​​ർ​​​ഘാ​​​സ് ക്ഷ​​​ണി​​​ച്ച് പ​​​ർ​​​ച്ചേ​​​സ് ഓ​​​ർ​​​ഡ​​​റു​​​ക​​​ൾ ന​​​ൽ​​​കി​​​യി​​​ട്ട് ഒ​​​ന്ന​​​ര​​​വ​​​ർ​​​ഷ​​​​​​മാ​​​കാ​​​റാ​​​യി​​​ട്ടും നാ​​​മ​​​മാ​​​ത്ര​​​മാ​​​യ എ​​​ണ്ണ​​​മാ​​​ണു ല​​​ഭ്യ​​​മാ​​​യ​​​ത്. മൊ​​​ത്തം 1,624 ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മ​​​റു​​​ക​​​ൾ​​​ക്കാ​​​ണ് കെ​​​എ​​​സ്ഇ​​​ബി ഓ​​​ർ​​​ഡ​​​ർ ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽ 65 എ​​​ണ്ണം മാ​​​ത്ര​​​മാ​​ണു നി​​​ല​​​വി​​​ൽ ല​​​ഭ്യ​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

2023 ഫെ​​​ബ്രു​​​വ​​​രി 14ന് ​​​ദ​​​ർ​​​ഘാ​​​സ് ക്ഷ​​​ണി​​​ച്ച കെ​​​എ​​​സ്ഇ​​​ബി, പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ കെ​​​ല്ലി​​​നും യൂ​​​ണി​​​പ​​​വ​​​റി​​​നു​​​മാ​​​ണ് പ​​​ർ​​​ച്ചേ​​​സ് ഓ​​​ർ​​​ഡ​​​ർ ന​​​ൽ​​​കി​​​യ​​​ത്. പ​​​ർ​​​ച്ചേ​​​സ് ഓ​​​ർ​​​ഡ​​​റി​​​ൽ നി​​​ഷ്ക​​​ർ​​​ഷി​​​ച്ചി​​​ട്ടു​​​ള്ള വി​​​ത​​​ര​​​ണ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ ശേ​​​ഷം 160 കെ​​​വി​​​എ​​​യു​​​ടെ 65 ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മ​​​റു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് കെ​​​ൽ ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​ത്.

160 കെ​​​വി​​​എ​​​യു​​​ടെ 340 എ​​​ണ്ണ​​​ത്തി​​​നാ​​​ണ് ഓ​​​ർ​​​ഡ​​​ർ ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്. 100 കെ​​​വി​​​എ​​​യു​​​ടെ 1198 എ​​​ണ്ണം, 250 കെ​​​വി​​​എ​​​യു​​​ടെ 75 എ​​​ണ്ണം, 500 കെ​​​വി​​​എ​​​യു​​​ടെ 11 എ​​​ണ്ണം എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മ​​​റു​​​ക​​​ൾ​​​ക്കാ​​​യി കെ​​​എ​​​സ്ഇ​​​ബി പ​​​ർ​​​ച്ചേ​​​സ് ഓ​​​ർ​​​ഡ​​​റു​​​ക​​​ൾ ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്.

സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മ​​​റു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കെ​​​എ​​​സ്ഇ​​​ബി പ​​​ല​​​ത​​​വ​​​ണ കെ​​​ല്ലി​​​നു ക​​​ത്തു ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും ഫ​​​ല​​​മു​​​ണ്ടാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ 100 കെ​​​വി​​​എ ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മ​​​റു​​​ക​​​ളു​​​ടെ ഓ​​​ർ​​​ഡ​​​ർ ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലു​​​ള്ള ട്രാ​​​ൻ​​​സ്കോ​​​ണ്‍ ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സി​​​ന് ഇ​​​ക്ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി​​​യി​​​ൽ മാ​​​റ്റിന​​​ൽ​​​കി​​​യി​​​ട്ടും ഫ​​​ല​​​മു​​​ണ്ടാ​​​യി​​​ല്ല.

ഈ ​​​വ​​​ർ​​​ഷം മാ​​​ർ​​​ച്ച് മു​​​ത​​​ൽ ജൂ​​​ണ്‍ വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​നു​​​ള്ളി​​​ൽ ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മ​​​ർ ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു പ​​​ർ​​​ച്ചേ​​​സ് ഓ​​​ർ​​​ഡ​​​റി​​​ലെ വ്യ​​​വ​​​സ്ഥ. 160 കെ​​​വി​​​എ​​​യു​​​ടെ ബാ​​​ക്കി എ​​​ണ്ണം ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മ​​​റു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ കോ​​​ട്ട​​​യ​​​ത്തു​​​ള്ള യൂ​​​ണി​​​പ​​​വ​​​ർ സി​​​സ്റ്റ​​​ത്തി​​​നും ഓ​​​ർ​​​ഡ​​​ർ മാ​​​റ്റിന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

X
Top