എംഎസ്എംഇ മേഖലയില്‍ വന്‍ മാറ്റത്തിന് കേന്ദ്രംഡ്രെഡ്‌ജിംഗിൽ ആഗോളനേട്ടം കൊയ്യാൻ ഇന്ത്യആർബിഐയുടെ കൈവശമുള്ളത് 8.35 ലക്ഷം കോടി രൂപയുടെ സ്വർണംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍

വിപണി സാധ്യതകള്‍

കൊച്ചി: ആഗോള വിപണികളുടെ ചുവടുപിടിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച മൂന്നാം പ്രതിദിന നേട്ടം കരസ്ഥമാക്കി. ഓഗസ്റ്റ് 18 ന് ശേഷം സെന്‍സെക്‌സ് ആദ്യമായി 60,000 ഭേദിച്ചപ്പോള്‍ 103 പോയിന്റ് നേട്ടവുമായി നിഫ്റ്റി50 17,936 ല്‍ ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ചെറിയ ബുള്ളിഷ് കാന്‍ഡില്‍ രൂപം കൊണ്ടു.

17,800 ലെ നിര്‍ണ്ണായക പ്രതിരോധം ഭേദിച്ചെങ്കിലും തുടര്‍ന്നുള്ള കുതിപ്പിന് നിഫ്റ്റി സജ്ജമായിട്ടില്ലെന്ന് എച്ച്ഡിഎഫ്‌സി ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. 18,000 ലെവലിന് സമീപത്തായി സൂചിക തിരുത്തല്‍ വരുത്തിയേക്കാം. 17,800 ല്‍ പിന്തുണ ലഭ്യമാവുകയും ചെയ്യും.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 17,890-17,844
റെസിസ്റ്റന്‍സ്: 17,981 – 18,027

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 40,406- 40,239
റെസിസ്റ്റന്‍സ്: 40,713- 40,853

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
വേള്‍പൂള്‍
എംഎഫ് എസ് എല്‍
എന്‍ടിപിസി
വോള്‍ട്ടാസ്
എച്ച്ഡിഎഫ്‌സി ബാങ്ക്
ചോലാഫിന്‍
കോള്‍ഗേറ്റ് പാമോലിവ്
എച്ചിഡിഎഫ്‌സി
എസ്ബിഐ ലൈഫ്
ലോറസ് ലാബ്‌സ്

പ്രധാന ഇടപാടുകള്‍
കൃഷ്ണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് അതിന്റെ സ്‌മോള്‍ക്യാപ് ഫണ്ട്, ലോംഗ് ടേം ഇക്വിറ്റി ഫണ്ട് എന്നിവയിലൂടെ യഥാക്രം 9,11 ലക്ഷം ഓഹരികള്‍ സ്വന്തമാക്കി. ഓഹരിയൊന്നിന് 1,250 രൂപ നിരക്കിലായിരുന്നു ഇടപാട്. അതേസമയം ജനറല്‍ അറ്റ് ലാന്റിക് സിംഗപ്പൂര്‍ 1250.04 നിരക്കില്‍ 22 ലക്ഷം ഓഹരികള്‍ വിറ്റു. ഇതോടെ കമ്പനിയിലിലെ അവരുടെ ഓഹരി പങ്കാളിത്തം 15.17 ശതമാനത്തില്‍ നിന്ന് 12.42 ശതമാനമായി കുറഞ്ഞു.

മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ്: ബിഎന്‍പി പാരിബാസ് ആര്‍ബിട്രേജ് കമ്പനിയുടെ 2.45 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ വാങ്ങി. ഓഹരിയൊന്നിന് 196 രൂപ നിരക്കിലായിരുന്നു ഇടപാട്. അതേസമയം എലിവേഷന്‍ കാപിറ്റല്‍ ഹോള്‍ഡിംഗ്‌സ് കമ്പനിയിലെ 3,58,484 ഓഹരികള്‍ 196.47 രൂപ നിരക്കില്‍ വില്‍പന നടത്തി.

X
Top