പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

സാങ്കേതികമായി വിപണി ഡൗണ്‍ട്രെന്‍ഡില്‍ – വിദഗ്ധര്‍

കൊച്ചി: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ നാലാം ദിവസവും നഷ്ടത്തിലായി. ബിഎസ്ഇ സെന്‍സെക്‌സ് 954 പോയിന്റ് ഇടിവ് നേരിട്ട് 57,145 ലെവലിലും നിഫ്റ്റി50 311 പോയിന്റ് താഴ്ച വരിച്ച് 17,106 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ ഓപ്പണിംഗ് ഡൗണ്‍ സൈഡ് ഗ്യാപ്പോടുകൂടിയ ദീര്‍ഘ ബെയര്‍ കാന്‍ഡില്‍ പ്രതിദിന ചാര്‍ട്ടില്‍ രൂപപ്പെട്ടു.

സാങ്കേതികമായി നിഫ്റ്റി ഡൗണ്‍ട്രെന്‍ഡിലാണെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. വരുന്ന 1-2 സെഷനുകളില്‍ ശക്തിക്ഷയം തുടര്‍ന്നേക്കാം. ഹ്രസ്വകാലത്തില്‍ 16,800 പിന്തുണയാകും.

വിപണി സാധ്യതകള്‍
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍

നിഫ്റ്റി50
സപ്പോര്‍ട്ട്: 16,931-16,845
റെസിസ്റ്റന്‍സ്: 17,149 – 17,282

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 38,329-38,042
റെസിസ്റ്റന്‍സ്: 39,066-39,516

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ആബട്ട്
ഐസിഐസിഐ ബാങ്ക്
എച്ച്ഡിഎഫ്‌സി
ആക്‌സിസ് ബാങ്ക്
ഗോദ്‌റേജ് കണ്‍സ്യൂമര്‍
ഭാരതി എയര്‍ടെല്‍
എംഎഫ്എസ്എല്‍
എന്‍ടിപിസി
ഡാബര്‍
സൈജിന്‍

പ്രധാന ഇടപാടുകള്‍
മാസ്‌ടെക്ക്: സ്‌മോള്‍കാപ്പ് വേള്‍ഡ് ഫണ്ട് കമ്പനിയിലെ 5,49,676 ഓഹരികള്‍ 1,759.97 രൂപ നിരക്കില്‍ ഏറ്റെടുത്തു. അതേസമയം ഹോര്‍ണ്‍ബില്‍ ഓര്‍ക്കിഡ് 4,29,086 ഓഹരികള്‍ 1,760.01 രൂപ നിരക്കില്‍ വില്‍പ്പന നടത്തി.

X
Top