എംഎസ്എംഇ മേഖലയില്‍ വന്‍ മാറ്റത്തിന് കേന്ദ്രംഡ്രെഡ്‌ജിംഗിൽ ആഗോളനേട്ടം കൊയ്യാൻ ഇന്ത്യആർബിഐയുടെ കൈവശമുള്ളത് 8.35 ലക്ഷം കോടി രൂപയുടെ സ്വർണംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍

വിപണി സാധ്യതകള്‍

കൊച്ചി: ആഗോള സൂചികകളുടെ ബലഹീനതയ്ക്കിടയിലും സെപ്റ്റംബര്‍ 5 ന് ആഭ്യന്തര വിപണി നേട്ടം കൈവരിച്ചു. 440 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ് 59246 ലും 126 പോയിന്റ് ഉയര്‍ന്ന് നിഫ്റ്റി50 17,666 ലും ക്ലോസ് ചെയ്യുകയായിരുന്നു. എല്ലാ മേഖലകളും റാലിയില്‍ പങ്കാളികളായപ്പോള്‍ ചാര്‍ട്ടില്‍ നെഗറ്റീവ് കാന്‍ഡിലിന് സമീപത്തായി പോസിറ്റീവ് കാന്‍ഡില്‍ രൂപപ്പെട്ടു. ഇത് റെയ്ഞ്ച്ബൗണ്ട് വ്യാപാരത്തെയാണ് സൂചിപ്പിക്കുന്നതെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു.

നിലവില്‍ വിപണി 17,300-17800 റെയ്ഞ്ചിലാണുള്ളത്. 17800 ഭേദിക്കുമ്പോള്‍ മികച്ച വാങ്ങല്‍ പ്രതീക്ഷിക്കാം. അതേസമയം 17300-17000 ലെവലിലായിരിക്കും സപ്പോര്‍ട്ട് ലഭ്യമാകുക.

പിവറ്റ് ചാര്‍ട്ടുകള്‍ അനുസരിച്ചുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 17,576-17,487
റെസിസ്റ്റന്‍സ്: 17,719 -17,773

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 39,520-39,235
റെസിസ്റ്റന്‍സ്: 39,978 -40,151

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
പവര്‍ഗ്രിഡ്
എച്ച്ഡിഎഫ്്‌സി ബാങ്ക്
ഇപ്കാ ലാബ്
ബജാജ് ഓട്ടോ
കോണ്‍കോര്‍
ഗോദ്‌റേജ് സിപി
ടിസിഎസ്
പിഎഫ്‌സി
ഹിന്ദുസ്ഥാന്‍യൂണിലിവര്‍
ഹീറോ മോട്ടോ കോര്‍പ്പ്

പ്രധാന ഇടപാടുകള്‍
അപ്പോളോ മൈക്രോ സിസ്റ്റംസ്: ജൂപ്പിറ്റര്‍ ഇന്ത്യ ഫണ്ട് 2,45,463 എണ്ണം അഥവാ 1.18 ശതമാനം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ വിറ്റു. ഓഹരിയൊന്നിന് 158.99 രൂപ നിരക്കിലാണ് ഇടപാട്. 2022 ജൂണ്‍ വരെ ജൂപ്പിറ്ററിന് കമ്പനിയില്‍ 1.37 ശതമാനം ഓഹരിയാണുണ്ടായിരുന്നത്.

വിമാര്‍ട്ട് റീട്ടെയില്‍: എച്ച്എസ്ബിസി ബാങ്ക് മൗറീഷ്യസ് ലിമിറ്റഡ് എസി ജ്വാലാമുഖി ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്‌സ് 13,91,826 എണ്ണം അല്ലെങ്കില്‍ 7.04 ശതമാനം ഓഹരികള്‍ ഓഫ്‌ലോഡ് ചെയ്ത് പുറത്തുകടന്നു. അതേസമയം പ്ലൂട്ടസ് വെല്‍ത്ത് മാനേജ്‌മെന്റ് എല്‍എല്‍പി 11.45 ലക്ഷം 5.79 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. ഇടപാട് ഓഹരിയൊന്നിന്് ശരാശരി 2,815.03 രൂപ നിരക്കില്‍.

X
Top