സംസ്ഥാന നികുതിവിഹിതത്തിൽ ഗണ്യമായ വർധനയുണ്ടായേക്കില്ലലോക അരി വിപണിയില്‍ സൂപ്പര്‍ പവറായി ഇന്ത്യഇതുവരെ ലോകത്ത് ഖനനം ചെയ്‌തെടുത്തത് 2 ലക്ഷത്തിലധികം ടണ്‍ സ്വര്‍ണംമൊത്തവില പണപ്പെരുപ്പത്തില്‍ ഇടിവ്സംസ്ഥാനങ്ങളുടെ വായ്പയെടുക്കലിന് നിയന്ത്രണവുമായി കേന്ദ്രം

ഹ്രസ്വകാലത്തില്‍ വില്‍പന സമ്മര്‍ദ്ദമെന്ന് സൂചന

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണി നേട്ടം സ്വന്തമാക്കി. സെന്‍സെക്‌സ് 92 പോയിന്റുയര്‍ന്ന് 61,511 ലെവലിലും നിഫ്റ്റി50 23 പോയിന്റുയര്‍ന്ന് 18,267 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബെറിഷ് ഓപ്പണിംഗ് മാരുബോസു തരത്തിലുള്ള പാറ്റേണ്‍ രൂപപ്പെട്ടു.

ഉയര്‍ന്ന തലങ്ങളിലെ ലാഭമെടുപ്പ് അഥവാ വില്‍പന സമ്മര്‍ദ്ദം കുറിക്കുന്ന സൂചകമാണ് ഇതെന്ന് ജിഇപിഎല്‍ കാപിറ്റലിലെ വിദ്‌ന്യാന്‍ സാവന്ത് പറയുന്നു. ഹ്രസ്വകാലത്തില്‍ ആശങ്ക പരത്തുന്ന ട്രെന്‍ഡ്.ആര്‍എസ്‌ഐ (ആപേക്ഷിക ശക്തി സൂചിക) 60 ലെവലുകളില്‍ നീങ്ങുന്നത് ആന്തരിക ശക്തിയും വെളിപെടുത്തുന്നു.

18325-18,422 ലെവലിലാണ് സാവന്ത് റെസിസ്റ്റന്‍സ് നിശ്ചയിച്ചിരിക്കുന്നത്. 18,139 (20 ദിവസത്തെ എസ്എംഎലളിതമായ മൂവിംഗ് ശരാശരി) തുടര്‍ന്ന് 18,000 (പ്രധാന പിന്തുണ) ശക്തമായ പിന്തുണയും പ്രതീക്ഷിക്കുന്നു.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 18,249- 18,230 & 18,200
റെസിസ്റ്റന്‍സ്: 18,310 -18,329 – 18,359

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 42,599, – 42,527 – 42,411
റെസിസ്റ്റന്‍സ്: 42,832 – 42,903 & 43,020

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
മാരിക്കോ
ഡാബര്‍ ഇന്ത്യ
നെസ്ലെ ഇന്ത്യ
കോള്‍ഗേറ്റ് പാമോലീവ്
ഐസിഐസിഐ ബാങ്ക്

പ്രധാന ഇടപാടുകള്‍

ഫിനോ പെയ്മന്റ് ബാങ്ക്: കാപ്രി ഗ്ലോബല്‍ ഹോള്‍ഡിംഗ്‌സ് 1.58 ശതമാനം അഥവാ 13.19 ലക്ഷം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി സ്വന്തമാക്കി. 228.77 രൂപ നിരക്കിലാണ് ഓഹരി വാങ്ങിയത്.

ഇനോക്‌സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ്: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരായ പോളസ് ഗ്ലോബല്‍ ഫണ്ട് 53.85 ലക്ഷം ഓഹരികള്‍ ശരാശരി 61.21 രൂപ നിരക്കില്‍ വിറ്റഴിച്ചു. എലാറ ഇന്ത്യ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് 22.07 ലക്ഷം ഓഹരികള്‍ 60.17 രൂപയ്ക്കും നൊമുറ സിംഗപ്പൂര്‍ 14.6 ലക്ഷം ഓഹരികള്‍ 60.35 രൂപയ്ക്കും യെസ് ബാങ്ക് 23.07 ലക്ഷം ഓഹരികള്‍ 61.01 രൂപയ്ക്കും വിറ്റു. ഐസിഎം ഫിനാന്‍സ് ഐനോക്‌സ് ഗ്രീനിലെ 20.4 ലക്ഷം ഓഹരികള്‍ ഒരു ഓഹരിക്ക് ശരാശരി 61.82 രൂപ നിരക്കില്‍ വാങ്ങി, പൈലറ്റ് കണ്‍സള്‍ട്ടന്റുകള്‍ 57.66 ലക്ഷം ഓഹരികള്‍ 60.61 രൂപ നിരക്കില്‍ സ്വന്തമാക്കി.

വോള്‍ട്ടാമ്പ് ട്രാന്‍സ്‌ഫോര്‍മേഴ്‌സ്: നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട് ശരാശരി 2,650 രൂപ നിരക്കില്‍ 3 ലക്ഷം അധിക ഓഹരികള്‍ വാങ്ങിയപ്പോള്‍ നളന്ദ ഇന്ത്യ ഫണ്ട് 4.2 ലക്ഷം ഓഹരികള്‍2,651.56 രൂപ നിരക്കില്‍ വിറ്റു. നിപ്പോണ്‍ ലൈഫ് ഇന്ത്യയ്ക്ക് 5.47 ശതമാനവും നളന്ദ ഇന്ത്യ ഫണ്ടിന് 7.79 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.

X
Top