
മുംബൈ: ജൂലൈ 14 ന് വിപണി കുതിപ്പ് തുടര്‍ന്നു. സെന്‍സെക്‌സ് 502 പോയിന്റുയര്‍ന്ന് 66061 ലെവലിലും നിഫ്റ്റി 151 പോയിന്റുയര്‍ന്ന് 19565 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 19,300-19,500 എന്ന ഏകീകരണ പരിധിക്ക് മുകളിലുള്ള കുതിപ്പ് ശുഭാപ്തിവിശ്വാസത്തെ സൂചിപ്പിക്കുന്നു,എല്‍കെപി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ പറഞ്ഞു.
മുന്നേറ്റം തുടരുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.ആപേക്ഷിക ശക്തി സൂചികയിലെ (ആര്‍ എസ് ഐ) ബുള്ളിഷ ക്രോസ്ഓവര്‍ വേഗതയെ കുറിക്കുന്നു. നിഫ്റ്റി 19,700-19,720 വരെ ഉയരാനുള്ള സാധ്യതയാണ് ദേ കാണുന്നത്.
ഹ്രസ്വകാല പിന്തുണ 19,300.
പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 19,469- 19,431 – 19,369.
റെസിസ്റ്റന്‍സ്: 19,593 -19,631 -19,693.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 44,620-44,531-44,388
റെസിസ്റ്റന്‍സ്: 44,907 – 44,996 – 45,140.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
പവര്‍ഗ്രിഡ്
കോടക് ബാങ്ക്
അംബുജ സിമന്റ്
ഗുജ്‌റാത്ത് ഗ്യാസ്
കോറമാന്‍ഡല്‍
മോഷ്
എസ്ബിഐ ലൈഫ്
അള്‍ട്രാ സിമന്റ്
ഐസിഐസിഐ ജനറില്‍ ഇന്‍ഷൂറന്‍സ്
ഭാരതി എയര്‍ടെല്‍
പ്രധാന ബള്‍ക്ക് ഡീലുകള്‍
ഗ്ലോബല്‍ സര്‍ഫേസസ്: ലീഡിംഗ് ലൈറ്റ് ഫണ്ട് വിസിസി ദ ട്രിംഫ് ഫണ്ട് 217452 ഓഹരികള്‍ 169.09 രൂപ നിരക്കില്‍ വില്‍പന നടത്തി.
ജിഐടിഎഫ് ഇന്‍ഫ്രാലോജിസ്റ്റിക്‌സ് ലിമിറ്റഡ്: ക്രസ്റ്റ ഫണ്ട് ലിമിറ്റഡ് 165394 ഓഹരികള്‍ 588.28 രൂപ നിരക്കില്‍ വില്‍പന നടത്തി.
രാമ സ്റ്റീല്‍ ട്യൂബ്‌സ്: ഭാരത് ഭായി റാവത് ബായി കച്ചര്‍ 2500000 ഓഹരികള്‍ 34.9 രൂപ നിരക്കില്‍ ഓഹരി വില്‍പന നടത്തി.
കൂടുതല്‍ ബള്‍ക്ക് ഡീലുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിടുന്ന കമ്പനികള്‍
എച്ച്ഡിഎഫ്‌സി ബാങ്ക്,എല്‍ടിഐമൈന്‍ഡ്ട്രീ,ടാറ്റ എലക്‌സ്,ക്രിസില്‍,സെന്‍ട്രല്‍ ബാങ്ക് തുടങ്ങിയവ.






