Alt Image
118 ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഇളവുകൾ കേന്ദ്രം പുനഃപരിശോധിക്കുന്നു ◆ കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി ഉയരാൻ സാധ്യത; സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് എസ്ബിഐ റിസർച്ചിന്റെ റിപ്പോർട്ട് ◆ രാജ്യത്തിൻറെ നിര്‍മാണമേഖലയില്‍ ഉണര്‍വ് ◆ ഇന്ത്യയുടെ ധനക്കമ്മി ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്; കോര്‍പ്പറേറ്റ് നികുതി വരുമാനത്തില്‍ വന്‍ വര്‍ധന ◆ ഇന്ത്യൻ കയർ കയറ്റുമതിയിൽ 52% വളർച്ച; വരുമാനം 6,614 കോടി രൂപയായി ◆

ടൊയോട്ട ടൈസോര്‍ ലിമിറ്റഡ് എഡിഷൻ വിപണിയിലെത്തി

അർബൻ ക്രൂയിസർ ടൈസോറിന്റെ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി ടൊയോട്ട. 20,160 രൂപ വിലമതിക്കുന്ന എക്സ്റ്റീരിയർ- ഇന്റീരിയർ ആക്സസറീസുകളാണ് ഈ എഡിഷനിലുള്ളത്. ഒക്ടടോബർ 31-വരെ മാത്രമേ വാഹനം ലഭ്യമാകൂ.

മുന്നിലേയും പിന്നിലേയും സ്പോയിലറുകള്‍ക്ക് താഴെ ഗ്രാനൈറ്റ് ഗ്രേ, ചുവപ്പ് നിറങ്ങള്‍ നല്‍കിയിരിക്കുന്നു. ഗ്രില്ലിനും ഹെഡ് ലൈറ്റിനും ചുറ്റും ക്രോമിയം ഫിനിഷ്, ബോഡി സൈഡ് മോള്‍ഡിങ്, ഡോർ വൈസറുകള്‍ എന്നിവയാണ് പുറംഭാഗത്തെ പ്രധാന കൂട്ടിച്ചേർക്കലുകള്‍.

ത്രീഡി മാറ്റ്, ഡോർ സില്‍ ഗാർഡ്, വെല്‍ക്കം ഡോർ ലാമ്പുകള്‍ എന്നിവ അകത്തും നല്‍കിയിരിക്കുന്നു.

10.56 ലക്ഷം മുതല്‍ 12.88 ലക്ഷം രൂപ വരെയാണ് ലിമിറ്റഡ് എഡിഷന്റെ വില (എക്സ് ഷോറൂം). 100 എച്ച്‌.പി കരുത്തും 148 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 1 ലിറ്റർ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.

5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6സ്പീഡ് ടോർക്ക് കണ്‍വേർട്ടർ ഓട്ടോമാറ്റിക് ഓപ്ഷകളില്‍ വാഹനം ലഭ്യമാകും. ടർബോ വേരിയന്റുകളില്‍ മാത്രമേ ലിമിറ്റഡ് എഡിഷൻ സ്വന്തമാക്കാനാകൂ.

X
Top