അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽവിഴിഞ്ഞം തുറമുഖം: കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതിഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്

തിരിച്ചുകയറി ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ താഴ്ചയ്ക്ക് ശേഷം ക്രിപ്‌റ്റോകറന്‍സികള്‍ വെള്ളിയാഴ്ച തിരിച്ചുകയറി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 24 മണിക്കൂറില്‍ 2.15 ശതമാനം ഉയര്‍ന്ന് 1.02 ട്രില്ല്യണ്‍ ഡോളറിലെത്തി. ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 16.56 ശതമാനം ഇടിവ് നേരിട്ട് 85.82 ബില്ല്യണ്‍ ഡോളറാണ്.

ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് അളവ് 6.41 ബില്ല്യണ്‍ അഥവാ 7.47 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ അളവ് 91.18 ശതമാനം അഥവാ 78.25 ബില്യണുമാണ്. മറ്റ് കറന്‍സികളിന്മേലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.12 ശതമാനം താഴ്ന്ന് 38.46 ശതമാനമായി.

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ ആയ ബിറ്റ്‌കോയിന്‍ (ബിടിസി) 24 മണിക്കൂറില്‍ 2.31 ശതമാനം ഉയര്‍ന്നു. നിലവില്‍ 20,593.16 ഡോളറിലാണ് ബിടിസിയുള്ളത്. ഏഴ് ദിവസത്തെ ഉയര്‍ച്ച 1.81 ശതമാനം.

രണ്ടാമത്തെ വലിയ കോയിന്‍ എഥേരിയം 24 മണിക്കൂറില്‍ 4.00 ശതമാനം ഉയര്‍ന്ന് 1,591.26 ഡോളറിലാണുള്ളത്. ഒരാഴ്ചയില്‍ ഇടിഎച്ച് നേരിട്ടത് 5.63 ശതമാനം ഇടിവാണ്. ബിഎന്‍ബി-349.43 ഡോളര്‍ (7.19 ശതമാനം ഉയര്‍ച്ച), എക്‌സ് ആര്‍പി-0.4915 ഡോളര്‍ (7.86 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.4109 ഡോളര്‍ (5.33 ശതമാനം ഉയര്‍ച്ച), സൊലാന-4.78 ഡോളര്‍ (4.28 ശതമാനം ഉയര്‍ച്ച), ഡോഷ്‌കോയിന്‍-0.1214 ഡോളര്‍ (5.27 ശതമാനം ഉയര്‍ച്ച), പൊക്കോട്ട് -6.75 ഡോളര്‍ (6.18 ശതമാനം ഉയര്‍ച്ച), ഷിബാ ഇനു- 0.00001246 ഡോളര്‍ (4.31 ശതമാനം ഉയര്‍ച്ച), അവലാഞ്ച് -19.18 ഡോളര്‍ (5.15 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top