ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ക്രിപ്‌റ്റോകറന്‍സികള്‍ നേട്ടത്തില്‍

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തിലായി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 1.81 ശതമാനം ഉയര്‍ന്ന് 850.74 ബില്യണ്‍ ഡോളറിലാണുള്ളത്. വിപണി അളവ് 5.88 ശതമാനം താഴ്ന്ന് 44.60 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 6.33 ശതമാനം അഥവാ 2.82 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 93.78 ശതമാനം അഥവാ 41.83 ബില്യണ്‍ ഡോളറുമാണ്.

മറ്റ് ക്രിപ്‌റ്റോകറന്‍സികളിലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.14 ശതമാനം ഉയര്‍ന്ന് 38.30 ശതമാനമായി. ജനകീയ ക്രിപ്‌റ്റോകോയിനായ ബിറ്റ്‌കോയിന്‍ 24 മണിക്കൂറില്‍ 2.46 ശതമാനം ഉയര്‍ന്നു. ഒരാഴ്ചയിലെ നേട്ടം 2.08 ശതമാനം.

നിലവില്‍ 16,858.94 ഡോളറിലാണ് ബിടിസിയുള്ളത്. രണ്ടാമത്തെ വലിയ കോയിനായ എഥേരിയം 4.50 ശതമാനം ഉയര്‍ന്ന് 1267.15 ഡോളറിലാണുള്ളത്. ഒരാഴ്ചയിലെ നേട്ടം 8.65 ശതമാനം.

മറ്റ് കോയിനുകളില്‍, എക്‌സ്ആര്‍പി-0.4014 ഡോളര്‍ (2.23 ശതമാനം), ഡോഷ് കോയിന്‍-0.1049 ഡോളര്‍ (2.23 ശതമാനം), കാര്‍ഡാനോ-0.3136 ഡോളര്‍ (1.25 ശതമാനം), പൊക്കോട്ട്-5.38 ഡോളര്‍ (2.07 ഡോളര്‍), ഷിബാ ഇനു-0.000009125 ഡോളര്‍ (1.63 ശഥമാനം), സൊലാന-13.56 ഡോളര്‍ (0.01 ശതമാനം), അവലാഞ്ച്-12.84 ഡോളര്‍ (2.35 ശതമാനം) എന്നിവ ഉയര്‍ച്ച നേടിയപ്പോള്‍ ബിഎന്‍ബി-299.94 ഡോളര്‍ (0.78 ശതമാനം) താഴ്ചയിലാണുള്ളത്.

X
Top