ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆

ക്രിപറ്റോകറന്‍സി തകര്‍ച്ച തുടരുന്നു

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ തകര്‍ച്ച തുടരുന്നു. വിപണി മൂല്യം 24 മണിക്കൂറില്‍ 5.14 ശതമാനം താഴ്ന്ന് 833.96 ബില്യണ്‍ ഡോളറിലെത്തി. വിപണി അളവ് 22.37 ശതമാനം താഴ്ന്ന് 174.21 ബില്യണ്‍ ഡോളറിലാണുള്ളത്. ഡീസെന്‍്ട്രലൈസ്ഡ് ഫിനാന്‍സ് 4.59 ശതമാനം അഥവാ 8 ബില്യണ്‍ ഡോളറായപ്പോള്‍ സ്‌റ്റേബിള്‍ കോയിന്‍ 96.07 ശതമാനം അഥവാ 167.37 ബില്യണ്‍ ഡോളറാണ്.

മറ്റ് ക്രിപ്‌റ്റോകളിലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.96 ശതമാനം താഴ്ന്ന് 37.95 ശതമാനമായി. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകോയിനായ ബിറ്റ്‌കോയിന്‍ 24 മണിക്കൂറില്‍ 6.80 ശതമാനം തകര്‍ച്ചയാണ് വരിച്ചത്. ഒരാഴ്ചയിലെ താഴ്ച 17.76 ശതമാനം.

നിലവില്‍ 16,618 ഡോളറിലാണ് ബിടിസി. രണ്ടാമത്തെ വലിയ കോയിനായ എഥേരിയം 24 മണിക്കൂറില്‍ 1.39 ശതമാനവും ഒരാഴ്ചയില്‍ 21.36 ശതമാനവും ഇടിവ് നേരിട്ടു. നിലവില്‍ 1211.76 ഡോളറിലാണ് ഈതറുള്ളത്.

ബിഎന്‍ബി-278.79 ഡോളര്‍ (8.10 ശതമാനം തകര്‍ച്ച), എക്‌സ്ആര്‍പി-0.3651 (3.68 ശതമാനം തകര്‍ച്ച), കാര്‍ഡാനോ-0.3651 ഡോളര്‍ (3.65 ശതമാനം തകര്‍ച്ച), ഡോഷ് കോയിന്‍-0.8286 ഡോളര്‍ (8.01 ശതമാനം തകര്‍ച്ച), പൊക്കോട്ട്-5.72 ഡോളര്‍ (8.09 ശതമാനം താഴ്ച), സൊലാന-15.42 ഡോളര്‍ (21.27 ശതമാനം താഴ്ച), ഷിബാ ഇനു-0.000009773 (0.99 ശതമാനംതാഴ്ച), അവലാഞ്ച് -14.26 ഡോളര്‍ (2.45 ശതമാനം താഴ്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top