ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ഭരണ നിര്‍വഹണ ചട്ടക്കൂടിലെ പോരായ്മകള്‍ പരിഹരിക്കാന്‍ ബാങ്കുകളോടാവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍

ന്യൂഡല്‍ഹി: ഉചിതമായ റിസ്‌ക് മാനേജ്‌മെന്റ് സമ്പ്രദായങ്ങള്‍ ഉറപ്പുവരുത്തുന്നതും ഉപഭോക്തൃ, വിപണി പെരുമാറ്റം പാലിക്കുന്നതും ഉള്‍പ്പെടെ ഭരണപരമായ വിടവുകള്‍ ബാങ്കുകള്‍ക്കുണ്ടെന്നും അവ പരിഹരിക്കാന്‍ അനുയോജ്യ സമയമാണിതെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡെപ്യൂട്ടി ഗവര്‍ണര്‍ എം രാജേശ്വര്‍ റാവു.മാനേജമെന്റിന് ലക്ഷ്യങ്ങള്‍ കൈമാറാനും റിസ്‌ക്ക് മാനേജ്‌മെന്റ് റിപ്പോര്‍ട്ട് അവരില്‍ നിന്നും ആവശ്യപ്പെടാനും ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തയ്യാറാകണം. സ്വകാര്യ ബാങ്ക് ഡയറക്ടര്‍മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യവേ റാവു പറഞ്ഞു.

”റിസ്‌ക് മാനേജ്‌മെന്റിന്റെയും കോര്‍പ്പറേറ്റ് ഗവേണന്‍സിന്റെയും കാര്യത്തില്‍ ബോര്‍ഡുകള്‍ മാനേജ്‌മെന്റിനായി ലക്ഷ്യങ്ങള്‍ വയ്ക്കണം. റിസ്‌ക് മാനേജ്‌മെന്റ് റിപ്പോര്‍ട്ട് പതിവായി അവരോട് ആവശ്യപ്പെടണം. എത്രമാത്രം റിസ്‌ക്കെടുക്കാം,റിസ്‌ക് എക്‌സ്‌പോഷറുകള്‍, നഷ്ട സാധ്യതലഘൂകരണ തന്ത്രങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളായിരിക്കണം റിപ്പോര്‍ട്ടിലുണ്ടാകേണ്ടത്.”

ബാങ്കുകളുടെ സാമ്പത്തിക പ്രകടനം, പ്രസ്താവനകള്‍, റിസ്‌ക് മാനേജ്‌മെന്റ് സമ്പ്രദായങ്ങള്‍ എന്നിവ സുതാര്യമാകേണ്ടതുണ്ട്. അതുവഴി പങ്കാളികളുമായുള്ള വിശ്വാസം കെട്ടിപ്പടുക്കാന്‍ സാധിക്കും. ബാങ്കുകളുടെ നഷ്ട സാധ്യതകള്‍ വിലയിരുത്താന്‍ ഇതുവഴി നിക്ഷേപകര്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

”ബോര്‍ഡുകള്‍ മാനേജ്‌മെന്റിന്റെ പ്രകടനം വസ്തുനിഷ്ഠമായി വിലയിരുത്തുകയും അവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദികളാണെന്ന് ഉറപ്പാക്കുകയും വേണം. പ്രതീക്ഷകള്‍ നിറവേറ്റുന്നില്ലെങ്കില്‍, മാനേജ്‌മെന്റ് മാറ്റിസ്ഥാപിക്കുന്നതുള്‍പ്പെടെ ഉചിതമായ നടപടികള്‍ സ്വീകരിക്കാം.”

X
Top