
തിരുവനന്തപുരം: കേരളത്തിന്റെ സാങ്കേതികവിദ്യാ രംഗത്ത് ആഗോള ശ്രദ്ധ നേടുന്ന പുതിയൊരു സംരംഭമാണ് തുമ്പ എ.ഐ. നിർമിതബുദ്ധിയും ഡാറ്റ അനലിറ്റിക്സും സംയോജിപ്പിച്ച് സോഫ്റ്റ്‌വെയർ വികസന പ്രക്രിയ വേഗത്തിലാക്കുകയും കൃത്യത വർധിപ്പിക്കുകയും ചെയ്യുന്ന പുത്തൻ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമാണിത്. യുവ എഐ പ്രൊഫഷണലുകളും പ്രോഡക്റ്റ് കൺസൾട്ടന്റുകളും ഡാറ്റ അനലിറ്റിക്സ് വിദഗ്ധരും ചേർന്നാണ് തുമ്പ എ.ഐയുടെ ആരംഭിച്ചിരിക്കുന്നത്. നിർമിതബുദ്ധിയുടെ ശക്തിയെ പ്രയോജനപ്പെടുത്തി ആജൈൽ ഡെലിവറിയെ വേഗത്തിലാക്കുകയും ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പുനഃനിർവചിക്കുകയും ചെയ്യുക എന്നതാണ് കമ്പനിയുടെ ദൗത്യം. ഓരോ സ്ഥാപനത്തിന്റെയും ആവശ്യങ്ങൾക്കനുസരിച്ച് രൂപകല്പന ചെയ്ത ഓട്ടോമേഷൻ പരിഹാരങ്ങൾ നൽകുക എന്നതാണ് തുമ്പ എ.ഐയുടെ സുപ്രധാന ലക്ഷ്യം.
വ്യവസായ ലോകം നേരിടുന്ന സാങ്കേതിക വെല്ലുവിളികൾക്ക് പ്രായോഗിക പരിഹാരങ്ങൾ ഒരുക്കുകയാണ് ഈ സംരംഭം. കമ്പനിയുടെ പ്ലാറ്റ്‌ഫോം ബാങ്കിംഗ്, ഹെൽത്ത് കെയർ, ടെലികോം തുടങ്ങിയ മേഖലകളിൽ വൻ സാധ്യതകളാണ് തുറക്കുന്നത്. സോഫ്റ്റ്‌വെയർ ആവശ്യങ്ങൾ, യൂസർ സ്റ്റോറികൾ, ടെസ്റ്റ് കേസുകൾ എന്നിവ എഐയുടെ സഹായത്തോടെ സ്വയം സൃഷ്ടിക്കുന്നു. ഇതിലൂടെ സോഫ്റ്റ്‌വെയർ വികസന സമയവും ചെലവും ഗണ്യമായി കുറയ്ക്കുകയും ഉത്പന്ന ഗുണനിലവാരം വർധിപ്പിക്കുകയും ചെയ്യുന്നു.
വിപണി പ്രവേശനത്തിന് മുൻപ് തന്നെ 2,850-ൽ അധികം പിഴവുകൾ തിരിച്ചറിഞ്ഞു പരിഹരിക്കാനും, 3,052-ൽ അധികം കൃത്യവും വ്യക്തവുമായ യൂസർ സ്റ്റോറിയുകൾ സൃഷ്ടിക്കാനും കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. 14,428-ൽ അധികം ടെസ്റ്റ് കേസുകൾ സ്വയം സൃഷ്ടിച്ചതിലൂടെ പരിശോധന പ്രക്രിയ കൂടുതൽ കാര്യക്ഷമമായി നിർവഹിക്കാനായതായും കമ്പനി ചൂണ്ടിക്കാണിക്കുന്നു. മികച്ച പ്ലാനിംഗും പിഴവുകൾ നേരത്തെ കണ്ടെത്താനുള്ള സംവിധാനങ്ങളും വഴി കമ്പനി ഏകദേശം 3.7 മില്ല്യൺ ഡോളറിന്റെ ചെലവാണ് ലാഭിച്ചത്. 19,734 മണിക്കൂറിലധികം ജോലി സമയം ലാഭിച്ചുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കണക്കുകൾക്കപ്പുറം യഥാർത്ഥ് ഫലങ്ങൾ സൃഷ്ടിച്ച്, സോഫ്റ്റ്‌വെയർ വികസനത്തിന്റെ ഗുണനിലവാരവും പ്രവർത്തനക്ഷമതയും പുതിയ തലത്തിലേക്ക് ഉയർത്തുകയാണ് ഈ സംരംഭം. കേരള സ്റ്റാർട്ടപ് രംഗത്ത് നിന്നുയർന്ന തുമ്പ എ.ഐ, ഇന്ന് ആഗോള ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ രംഗത്ത് കേരളത്തിന്റെ സാങ്കേതിക മികവിനെയും ദീർഘദർശനത്തെയും പ്രതിനിധീകരിക്കുന്ന പുതിയ മുഖമായി മാറുകയാണ്.






