കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

മൂന്ന്‌ അദാനി ഗ്രൂപ്പ്‌ ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടില്‍

ഴിഞ്ഞ ദിവസങ്ങളില്‍ വില്‍പ്പന സമ്മര്‍ദം നേരിട്ട അദാനി ഗ്രൂപ്പ്‌ ഓഹരികള്‍ ഇന്നലെ കരകയറ്റം നടത്തി. ഓഹരി വിപണിയിലെ മുന്നേറ്റം അദാനി ഗ്രൂപ്പ്‌ ഓഹരികളെയും തുണച്ചു. അദാനി വില്‍മാര്‍, അദാനി പവര്‍, എന്‍ഡിടിവി എന്നീ ഓഹരികള്‍ 5 ശതമാനം ഉയര്‍ന്ന്‌ അപ്പര്‍ സര്‍ക്യൂട്ടിലെത്തി.

ഈ ഓഹരികളില്‍ ഒരു ദിവസം അനുവദനീയമായ പരമാവധി വ്യതിയാനം അഞ്ച്‌ ശതമാനമാണ്‌. അദാനി ട്രാന്‍സ്‌മിഷനും അദാനി ഗ്രീന്‍ എനര്‍ജിയും ഒഴികെയുള്ള എല്ലാ അദാനി ഓഹരികളും ഇന്നലെ നേട്ടം രേഖപ്പെടുത്തി.

ബുധനാഴ്‌ച അദാനി ഗ്രൂപ്പിലെ ഓഹരികള്‍ ശക്തമായ ഇടിവ്‌ നേരിട്ടിരുന്നു. 17,000 കോടി രൂപയുടെ കടം അദാനി ഗ്രൂപ്പ്‌ തിരിച്ചടച്ചുവെന്ന അവകാശവാദം എത്രത്തോളം ശരിയാണെന്ന ചോദ്യം ദി കെന്നിന്റെ റിപ്പോര്‍ട്ടില്‍ ഉന്നയിച്ചതാണ്‌ ഓഹരി വിലയിലെ ഇടിവിന്‌ വഴിയൊരുക്കിയത്‌.

ഓഹരികള്‍ പണയം വെച്ച്‌ എടുത്ത വായ്‌പയില്‍ 17,000 കോടി ഡോളര്‍ അദാനി ഗ്രൂപ്പ്‌ തിരിച്ചടച്ചുവെന്നാണ്‌ അവകാശപ്പെടുന്നതെങ്കിലും ബാങ്കുകളില്‍ പണയപ്പെടുത്തിയ നല്ലൊരു പങ്ക്‌ ഓഹരികളും ഇതുവരെ റിലീസ്‌ ചെയ്‌തിട്ടില്ലെന്ന്‌ എക്‌സ്‌ചേഞ്ചുകളില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുവെന്ന്‌ ദി കെന്‍ പറയുന്നു.

ഇതുസംബന്ധിച്ച്‌ അദാനി ഗ്രൂപ്പ്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകള്‍ക്ക്‌ വിശദീകരണം നല്‍കിയതോടെ വില ഉയരുകയായിരുന്നു.

X
Top