
മുംബൈ: തങ്ങളുടെ ആദ്യ ഓഹരി വിഭജനം പ്രഖ്യാപിച്ചിരിക്കയാണ് ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍. 1:10 അനുപാതത്തിലാണ് ഓഹരി വിഭജനം പൂര്‍ത്തിയാക്കുക. 10 രൂപ മുഖവിലയുള്ള ഓഹരി ഒരു രൂപ മുഖവിലയുള്ള പത്ത് ഓഹരികളാക്കി വിഭജിക്കും.
ഓഹരി ലഭിക്കാന്‍ സാധ്യതയുള്ള ഓഹരിയുടമകളെ കണ്ടെത്തുന്ന റെക്കോര്‍ഡ് തീയതി കമ്പനി പിന്നീട് പ്രഖ്യാപിക്കും. ഓഹരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും റീട്ടെയ്ല്‍ പ്രതിനിധ്യം കൂട്ടുന്നതിനുമാണ് വിഭജനമെന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു.
വിഭജനത്തിന് ശേഷം ഓഹരി കുറഞ്ഞവിലയില്‍ കൂടുതല്‍ പേര്‍ക്ക് ലഭ്യമാകുകയും നിലവില്‍ ഹോള്‍ഡ് ചെയ്യുന്ന ഉടമയ്ക്ക് 1 രൂപ വിലയുള്ള 10 ഓഹരികള്‍ ലഭ്യമാകുകയും ചെയ്യും. പിന്നീട് വില നിലവിലെ വിലയിലെത്തുമ്പോള്‍ ലാഭം പതിന്മടങ്ങ് വര്‍ദ്ധിക്കും.
ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിക്കാനും കമ്പനി തയ്യാറായിട്ടുണ്ട്. 146 കോടി രൂപയാണ് കമ്പനി പ്രഖ്യാപിച്ച അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതല്‍.
പ്രവര്‍ത്തന വരുമാനം 2 ശതമാനം ഉയര്‍ന്ന് 145.5 കോടി രൂപയിലെത്തി. ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്റെ ഓഹരി തിങ്കളാഴ്ച 6 ശതമാനമാണുയര്‍ന്നത്. 7165 രൂപയിലാണ് ഓഹരിയുള്ളത്.
സ്‌റ്റോക്ക് കഴിഞ്ഞ ഒരു മാസത്തില്‍ 4 ശതമാനവും ആറ് മാസത്തില്‍ 16 ശതമാനവുമുയര്‍ന്നു. ടാറ്റ കാപിറ്റലിന്റ പബ്ലിക് ഓഫറിംഗിനോടനുബന്ധിച്ചാണിത്. ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന് ടാറ്റ കാപിറ്റലില്‍ 2.2 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.





