അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം 27 മുതൽ

തിരുവനന്തപുരം: മാർച്ചിലെ ക്ഷേമപെൻഷൻ വ്യാഴാഴ്ച മുതൽ നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതിന് 817 കോടി അനുവദിച്ചു.

62 ലക്ഷത്തോളം പേർക്ക് 1600 രൂപവീതം ലഭിക്കും. ദേശീയ പെൻഷൻ പദ്ധതിയിലെ 8.46 ലക്ഷംപേർക്കുള്ള കേന്ദ്രവിഹിതമായ 24.31 കോടിരൂപയും സംസ്ഥാനസർക്കാർ മുൻകൂറായി അനുവദിച്ചു.

മുൻകുടിശ്ശികയിൽ ഇനി മൂന്ന്‌ ഗഡു പെൻഷൻ നൽകാനുണ്ട്. ഇത് അടുത്ത സാമ്പത്തികവർഷം ഘട്ടങ്ങളായാകും നൽകുക.

X
Top