റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

വന്ദേഭാരത് ട്രെയിനിന്റെ വേഗം 200 കിലോമീറ്ററായി വര്‍ധിപ്പിക്കും

ന്ദേഭാരത് ട്രെയിനിന്റെ വേഗം 160ല് നിന്ന് 200 കിലോമീറ്ററായി വര്ധിപ്പിക്കുമെന്ന് പെരമ്പൂര് ഇന്റഗ്രല് കോച്ച് ഫാക്ടറി (ഐ.സി.എഫ്.) ജനറല് മാനേജര് ബി.ജി. മല്യ പറഞ്ഞു.

വന്ദേഭാരതിന്റെ വേഗം 200 കിലോമീറ്ററാക്കണമെന്ന് റെയില്വേ ബോര്ഡാണ് ആവശ്യപ്പെട്ടത്. ഇതിനായി സാങ്കേതികവിദ്യ വികസിപ്പിക്കും. ട്രാക്കുകള് കൂടുതല് ബലപ്പെടുത്തും.

സിഗ്നല് സംവിധാനങ്ങള് നവീകരിക്കും. ഐ.സി.എഫില് വിളിച്ചുചേര്ത്ത മാധ്യമസമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില് 21 റൂട്ടുകളില് വന്ദേഭാരത് ഓടുന്നുണ്ടെങ്കിലും ന്യൂഡല്ഹി-വാരാണസി, ന്യൂഡല്ഹി-കാത്ര റൂട്ടുകളില് 160 കിലോമീറ്ററാണ് വേഗം. ചെന്നൈയില് നിന്ന് റെനിഗുണ്ടയിലേക്കും ജോലാര്പ്പേട്ടയിലേക്കും ഇപ്പോള് 130 കിലോമീറ്റര് വേഗത്തില് ഓടാവുന്ന രീതിയില് ട്രാക്കുകള് ബലപ്പെടുത്തിയിട്ടുണ്ട്. മറ്റ് റൂട്ടുകളില് വേഗം വര്ധിപ്പിക്കാനുള്ള പണി പുരോഗമിക്കുകയാണ്.

ഈ സാമ്പത്തികവര്ഷം വന്ദേഭാരതിന്റെ എ.സി. ചെയര്കാറുള്ള 77 വണ്ടികള് നിര്മിക്കും. ഇതുവരെ ഐ.സി.എഫിന്റെ 21 വന്ദേഭാരതാണ് പുറത്തിറങ്ങിയത്. ഇതില് 16 കോച്ചുള്ളവയും എട്ട് കോച്ചുകള് അടങ്ങിയവയുമുണ്ട്.

ഇനി ഇറങ്ങുന്നത് എട്ട് കോച്ചുകളടങ്ങിയ ട്രെയിനുകൾ മാത്രമായിരിക്കുമെന്നും ഐ.സി.എഫ്. ജനറല് മാനേജര് പറഞ്ഞു.

X
Top